വടകര: മേമുണ്ട മഠം നാഗക്ഷേത്രം ആയില്യാഘോഷം 23 മുതല്‍ മാര്‍ച്ച് ഒന്നുവരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ (തിങ്കള്‍) രാവിലെ വിശേഷാല്‍ പൂജകളോടെ ആയില്യാഘോഷം
ആരംഭിക്കും. എല്ലാ ദിവസവും വൈകീട്ട് ആറിന് സര്‍പബലിയുണ്ടാവും. നാളെ രാത്രി
ഏഴിന് നാടന്‍പാട്ട്, 24ന് രാത്രി ഏഴിന് കോല്‍ക്കളി, എട്ടിന് നാടകം ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’. 25ന് രാത്രി ഏഴിന് സന്തോഷ് കൈലാസും സുനില്‍ വടകരയും അവതരിപ്പിക്കുന്ന സോപാന സംഗീതം, എട്ടിന് ഓട്ടന്‍തുള്ളല്‍, 26ന് രാത്രി ഏഴിന് ചാക്യാര്‍കൂത്ത്, 27ന് രാവിലെ ഏഴിന് കലവറ നിറയ്ക്കല്‍, രാത്രി ഏഴിന് ഗ്രാമോത്സവം. 28ന് രാത്രി എട്ടിന് സുധീര്‍ മുല്ലൂക്കരയും സംഘവും അവതരിപ്പിക്കുന്ന നാഗപ്പാട്ട്. മാര്‍ച്ച് ഒന്നിന് രാവിലെ 10ന് പ്രഭാഷണം,
11ന് ഭക്തിഗാനമേള, 12ന് അന്നദാനം, രാത്രി 7.30ന് സാംസ്‌കാരിക സന്ധ്യ, എട്ടിന് ലാസ്യ പിലാത്തറ അവതരിപ്പിക്കുന്ന ബാലി നൃത്താവിഷ്‌ക്കാരം എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി പ്രസിഡന്റ് എ.പി.അശോകന്‍, സെക്രട്ടറി എന്‍.സുരേഷ്ബാബു, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കെ.ജയശ്രീ, ടി.പി.സത്യനാരായണന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ബിജു ആര്യോട്ട് എന്നിവര്‍ പങ്കെടുത്തു.















