കൊയിലാണ്ടി: സൗദിയിലെ ജ്വല്ലറിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി
പറമ്പില്‍ സല്‍മാന്‍ ഫാരിസ് (31) ആണ് പിടിയിലായത്. മലപ്പുറം സ്വദേശികള്‍ നടത്തുന്ന ജ്വല്ലറിയില്‍ നിന്ന് ജീവനക്കാരായ മൂന്നു പേര്‍ 2025 ഓഗസ്റ്റ് 10ന് അഞ്ച് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നുവെന്നാണ് കേസ്. പോലീസ് ഇന്‍സ്‌പെക്ടര്‍ സുമിത് കുമാര്‍, എസ്‌ഐ ഗിരീഷ്, എസ്‌സിപിഒമാരായ പ്രവീണ്‍കുമാര്‍, കരീം, സിപിഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.















