
വടകര: പ്രസിദ്ധമായ മേപ്പയില്‍ തെരു ഗണപതി-ഭഗവതി ക്ഷേത്രത്തില്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന താലപ്പൊലി മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. നിരവധി ഭക്തജനങ്ങളെ സാക്ഷിയാക്കി ഉത്സവം കൊടിയേറി.
ഇന്നലെ ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് കൊടിയേറ്റവും
രാത്രി ചുറ്റുവിളക്ക്, താലപ്പൊലി, നൃത്ത പരിപാടി എന്നിവയും നടന്നു. രണ്ടാം ദിവസമായ ഇന്ന് താലപ്പൊലിക്ക് ശേഷം നവോദയ കലാവേദി അവതരിപ്പിക്കുന്ന ‘ചിലമ്പൊലി’ പരിപാടി അരങ്ങിലെത്തും.
















