മുയിപ്പോത്ത്: ആവള സ്വദേശിയായ വീട്ടമ്മ വത്സല സദാശിവന്റെ കവിതാ സമാഹാരം ‘സൗഹൃദം’ പ്രകാശിതമായി. ‘തന്തപ്പേര്’ എന്ന മലയാള
സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ ഉണ്ണികൃഷ്ണന്‍ ആവള പ്രകാശനം നിര്‍വഹിച്ചു. റിട്ട. ഡിഇഒ ജലജദളാക്ഷി പുസ്തകം ഏറ്റുവാങ്ങി. ആവള-കുട്ടോത്ത് ഗവ. ഹൈസ്‌കൂള്‍ എസ്എസ്എല്‍സി 82ാം ബാച്ചിന്റെയും ആവള മാനവ കലാവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ മാനവ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വിജയന്‍ ആവള അധ്യക്ഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റ് ഡോ. സോമന്‍ കടലൂര്‍ മുഖ്യപ്രഭാഷണം നടത്തി. മനോജ് രാമത്ത് പുസ്തക പരിചയം നടത്തി. ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് നേടിയ രാജസൂയം കോല്‍ക്കളി കലാകാരന്‍ വി.നാരായണന്‍ നായരെ ചടങ്ങില്‍ ആദരിച്ചു. ബി.രാമന്‍ നമ്പൂതിരി, കൊറ്റോത്ത് അപ്പുക്കുട്ടി, രവി.പി അരീക്കല്‍, എന്‍.പി.പ്രസന്ന, ബാബു പയ്യത്ത്, പി.കെ.സുരേഷ്, പി.എം.സുധാകരന്‍, രജീഷ്.ടി, വി.കെ.വിനോദ്, ഇബ്രാഹിം
കൊയിലോത്ത്, ഉണ്ണികൃഷ്ണന്‍.എം.ഇ മുയിപ്പോത്ത്, വല്‍സല സദാശിവന്‍ എന്നിവര്‍ സംസാരിച്ചു. ചെറുവോട്ട് കുഞ്ഞമ്മത് സ്വാഗതവും രഘു വാളിയില്‍ നന്ദിയും പറഞ്ഞു. ആവള യുപി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങളില്‍ പഠിച്ച വത്സല സദാശിവന്‍ വിവാഹം ശേഷം ഇപ്പോള്‍ ചെമ്പ്രയിലാണ് താമസം. വീട്ടമ്മയായ ഇവരുടെ കവിതാ സമാഹാരം, ഹൈസ്‌കൂള്‍ ബാച്ചാണ് പ്രകാശനം ചെയ്യാന്‍ മുന്‍കൈ എടുത്തത്. വീട്ടമ്മയായി കഴിയുമ്പോഴാണ് വത്സല എഴുത്തിലേക്ക് തിരിഞ്ഞത്. ഹൃദ്യമായ കവിതകള്‍ ആസ്വാദകരെ ഏറെ ആകര്‍ഷിക്കുന്നവയാണ്.















