
കല്ലാച്ചി: സംസ്ഥാന പാതയില്‍ വാഹനമിടിച്ച് പരിക്ക് പറ്റിയ കാട്ടു പന്നിയെ വെടിവെച്ചു കൊന്നു. വ്യാഴാഴ്ച രാവിലെയാണ് നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയില്‍ കസ്തൂരിക്കുളം പെട്രോള്‍ പമ്പിന് സമീപം കാട്ടുപന്നിയിറങ്ങിയത്. പെട്ടെന്ന് റോഡിലിറങ്ങിയ പന്നിയെ വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ പന്നിയെ ഓടിക്കൂടിയ നാട്ടുകാര്‍
ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് വിവരം ഗ്രാമ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. പഞ്ചായത്ത് അധികൃതര്‍ അംഗീകൃത ഷൂട്ടര്‍ പ്രദീപ് അരൂരിനെ വിളിച്ച് വരുത്തി വെടിവെച്ച് കൊല്ലാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നാദാപുരം പോലീസും സ്ഥലത്തെത്തി. നിരവധി യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്നതിനിടെയാണ് പന്നി ഇറങ്ങിയത്.
















