ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി വയലിലെ തീപിടിത്തം പരിഭ്രാന്തി പരത്തി. വടകര സ്റ്റേഷനില്‍ നിന്നും രണ്ട് ഫയര്‍ യൂണിറ്റ് എത്തി തീയണച്ചതിനാല്‍ അപകടനില ഒഴിവായി. ഇന്ന്
വൈകീട്ട് 4:30 നാണ് വയലില്‍ തീ പിടിച്ചത്. സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ ഒ.അനീഷിന്റെ നേതൃത്വത്തില്‍ ബിനീഷ്.വി.കെ, ഷാജു.ടി.പി, വിജീഷ്.കെ.എം, എ.ലിജു, മുനീര്‍ അബ്ദുള്ള, സുബൈര്‍.കെ, ബിനീഷ്.ഐ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.















