അഴിയൂര്‍: മുസ്ലിം യൂത്ത് ലീഗ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് പഞ്ചായത്ത് തല ഉദ്ഘാടനം എഴുത്തുകാരനും ചരിത്രകാരനുമായ
മൊയ്തു അഴിയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മര്‍വാന്‍ അഴിയൂരിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലിം ലീഗ് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് യു.എ.റഹീം, ജനറല്‍ സെക്രട്ടറി ഇസ്മായില്‍.പി.പി, ഹാരിസ് മുക്കാളി, സവാദ് പുല്ലമ്പി, യൂത്ത് ലീഗ് പഞ്ചായത്ത് നേതാക്കളായ ഫൈസല്‍.ടി.കെ, നസീര്‍ നെച്ചു, അഫ്‌നാസ്, മുനാസര്‍, എംഎസ്എഫ് പഞ്ചായത്ത് സെക്രട്ടറി സലാഹുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.















