
വടകര: റാണി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഗീതാലക്ഷ്മി സത്യനാഥന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ആ സൂത്രണ വകുപ്പിനു കീഴിലെ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം ലഭിച്ചു. വിദ്യാഭ്യാസ രംഗത്തെ 35 വര്‍ഷത്തെ സേവനങ്ങള്‍ പരിഗണിച്ചാണ്
അവാര്‍ഡ്.
തിരുവനന്തപുരം ബിഎസ്എസ് കേന്ദ്ര ഓഫീസില്‍ നടന്ന ചടങ്ങില്‍ ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയര്‍മാന്‍ ബി.എസ്. ഗോപകുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപക ചെയര്‍മാനായി 1952 ലാണ് ബിഎസ്എസ് പ്രസ്ഥാനം കേന്ദ്ര ആസൂത്രണ വകുപ്പിന്‍ കീഴില്‍ സ്ഥാപിച്ചത്.
















