വടകര: നഗരസഭ പരിധിയില്‍ ആഴ്ചകളായി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഉപ്പു കലര്‍ന്നതുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി
എന്‍ജിനീയറെ ആര്‍എംപിഐ ഉപരോധിച്ചു. ഉപ്പു കലര്‍ന്നതും പലയിടങ്ങളിലും പൈപ്പ് ലൈന്‍ പൊട്ടി വെള്ളം ലഭ്യമല്ലാതായിട്ടും ഇതുവരെയായും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പോലീസ് അധികാരികളും എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയില്‍ പത്തു ദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരനടപടികള്‍ ഉണ്ടാകും എന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു. ഇ.കെ.വത്സരാജ്, കെ.സജീഷ്, വിനോദ് മേപ്പയില്‍, ശരണ്യ വാഴയില്‍, എന്‍.സോഷിമ, ഇ.കെ.പ്രദീപ്കുമാര്‍, പി.കെ.രമേശന്‍ എന്നിവര്‍ സംസാരിച്ചു.















