കോഴിക്കോട്: പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സില്‍ക്‌സില്‍ വന്‍ തീപിടിത്തം. ഇന്ന് സന്ധ്യയോടെയാണ് കല്ലായി റോഡിലെ സ്ഥാപനത്തില്‍
തീപിടിത്തം ഉണ്ടായത്. നാലു നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തം. തീയണക്കാനുള്ള തീവ്രശ്രമം തുടരുന്നു. അഗ്‌നിശമനസേനയുടെ നിരവധി യൂണിറ്റുകളാണ് സ്ഥലത്ത് എത്തിയിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് ഇതേ സ്ഥാപനത്തില്‍ വന്‍ തീപിടിത്തം ഉണ്ടായിരുന്നു.















