നാദാപുരം: പ്രശസ്ത കവിയും പ്രഭാഷകനും അധ്യാപകനുമായ ശ്രീനി എടച്ചേരിയുടെ അനുസ്മരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. കല്ലാച്ചി
സി.കുമാരന്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ ‘ഫ്രെയിമുകള്‍ക്കുമപ്പുറം ശ്രീനി’ എന്ന പേരില്‍ നടന്ന പരിപാടി കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. നാദാപുരം മാപ്പിള കലാ അക്കാദമി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് അഡ്വ. പി.ഗവാസ് അധ്യക്ഷത വഹിച്ചു. ശ്രീനി എടച്ചേരിയുടെയും രാധാകൃഷ്ണന്‍ എടച്ചേരിയുടെയും കവിതകള്‍ ഉള്‍ക്കൊള്ളിച്ച് ഡോ. ശശികുമാര്‍ പുറമേരി രചിച്ച എടച്ചേരി കവിതകള്‍ എന്ന പുസ്തകം ഇ.കെ.വിജയന്‍ എംഎല്‍എ കവി വീരാന്‍ കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. അനു പാട്യംസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ശശികുമാര്‍ പുറമേരി, പി.ഹരീന്ദ്രനാഥ്, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോപാലന്‍, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം.രഘുനാഥ്, എ.മോഹന്‍ദാസ്, ശ്രീജിത്ത് മുടപ്പിലായി, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, സജീവന്‍ മൊകേരി, വി.കെ.ഷീബ, സീന.കെ.പി, എ.കെ.പീതാംബരന്‍, രാധാകൃഷ്ണന്‍ എടച്ചേരി എന്നിവര്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ കവിതകളെ കുറിച്ച് സംസാരിക്കുകയും ലൈബ്രറി സെക്രട്ടറി സുരേന്ദ്രന്‍ തൂണേരി സ്വാഗതവും കെ.എം.മോഹന്‍ദാസ് നന്ദിയും പറഞ്ഞു.















