വടകര: സംസ്ഥാന സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് വഴി മൂന്ന് കോടി രൂപ അനുവദിച്ച വില്യാപ്പള്ളി-ചെമ്മരത്തൂര്‍ റോഡിന്റെ പ്രവൃത്തിക്ക് തുടക്കം. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം
നിര്‍വഹിച്ചു. വില്യാപ്പള്ളി-ചെമ്മരത്തൂര്‍ റോഡില്‍ കാരാളിക്കനാല്‍ മുതല്‍ ചെമ്മരത്തൂര്‍ വരെ വരുന്ന 1.60 കിലോമീറ്റര്‍ നീളം റോഡ് ആണ് ഈ പ്രവൃത്തിയില്‍ നവീകരിക്കുന്നത്. ബിഎംബിസി നിലവാരത്തില്‍ ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രവൃത്തിയുടെ ഭാഗമായി 4 കള്‍വേര്‍ട്ടുകള്‍ പുതുക്കി പണിയുന്നുണ്ട്. ആവശ്യമുള്ള ഭാഗങ്ങളില്‍ ഡ്രെയിനേജ്, റോഡ് സുരക്ഷാ ബോര്‍ഡുകള്‍, റോഡ് മാര്‍കിങ്ങുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മത് കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹാഷിം.വി.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.















