വടകര: കീഴല്‍ യുപി പ്രീപ്രൈമറി കലോത്സവം ‘ശലഭോത്സവം’ വര്‍ണാഭമായി. അംഗനവാടി വിദ്യാര്‍ഥികളുടെയും നഴ്‌സറി വിദ്യാര്‍ഥികളുടെയും നൃത്തനിശ
അരങ്ങേറി. പരിപാടി കൈയടി നേടി. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വിജിഷ.കെ.എം അധ്യക്ഷത വഹിച്ചു. സജീവന്‍ ചെമ്മരത്തൂര്‍, ഹെഡ്മിസ്ട്രസ് എം.വി.സൗമ്യ, സ്റ്റാഫ് സെക്രട്ടറി കെ.ശ്രീജന്‍, പിടിഎ പ്രസിഡന്റ് വിജിത്ത്.പിപി, സത്യന്‍ കുറുന്തോടി, ദിവ്യപ്രഭ.എം, രാഗി.എം എന്നിവര്‍ സംസാരിച്ചു. വിക്ടോറിയ.എം സ്വാഗതം പറഞ്ഞു.















