
വടകര: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്റെയും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് പ്രാഥമിക ജീവന്‍രക്ഷാ പരിശീലന കേമ്പ് നടത്തി.
മുനിസിപ്പല്‍ ചെയര്‍മാന്‍ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. കെപിപിഎ ഏരിയാ പ്രസിഡന്റ് രമ്യ ജിനേഷ് അധ്യക്ഷയായി. റെഡ് ക്രോസ് താലൂക്ക് ചെയര്‍മാന്‍ പ്രഫ.കെ.കെ. മുഹമ്മദ്,
കെപിപിഎ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജയന്‍ കോറോത്ത്, പി.ഷറഫുന്നീസ, ജില്ലാ സെക്രട്ടറി നജീര്‍. എന്‍.ടി, കെ.എം.സുനില്‍കുമാര്‍, എം.ഷെറിന്‍ കുമാര്‍, സി.സുമേഷ്, പി.അഫ്രാസ് എന്നിവര്‍ സംസാരിച്ചു.
റെഡ്‌ക്രോസ് മാസ്റ്റര്‍ ട്രെയിനര്‍മാരായ രന്‍ജീവ് കുറുപ്പ്, രതുല്‍ എന്‍.ആര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
















