
അരൂര്‍: നീളംപാറ കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ക്വാറിയില്‍ നിന്ന് കല്ല് തെറിച്ച് വീടുകള്‍ക്ക് ഭീഷണിയായെന്ന പരാതിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മറ്റ് കാര്യങ്ങള്‍ അടുത്ത ദിവസം ചേരുന്ന ഗ്രാമപഞ്ചായത്ത് ഭരണ
സമിതിയില്‍ ചര്‍ച്ച ചെയ്യും.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ സുനിത, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍, കെ.ടി.അബ്ദുറഹിമാന്‍ സി.പി.നിധീഷ്, ചെത്തില്‍ കുമാരന്‍, ഷിബിന്‍, എ.പി മുനീര്‍, കോറോത്ത് ശ്രീധരന്‍, ടി കെ രാഘവന്‍, തുമ്പോളി സജീവന്‍, ഒ.ബിജു, കെ ഗംഗാധരന്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.
















