ആയഞ്ചേരി: സോഷ്യല്‍ മീഡിയയിലൂടെ ട്രാഫിക്ക് നിയമത്തിന് ദിശാബോധം നല്‍കിയ ബ്ലോഗറിന് അനുമോദനം. ആയഞ്ചേരിയിലെ അഫ്‌ലഹിനെയാണ്
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സിഇഒ ക്ലബ് അഡൈ്വസര്‍ എ.സുരേന്ദ്രന്‍ ആദരിച്ചത്. യാദൃശ്ചികമായി ഷൂട്ട് ചെയ്ത ചെറിയ വീഡിയോ ക്ലിപ്പിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് ട്രാഫിക്ക് നിയമത്തിന്റെ ചിന്തകള്‍ ആഴത്തിലും അതി വേഗത്തിലും നല്‍കിയ വ്യക്തിത്വത്തിന്റെ ഉടമ നാടിന് അഭിമാനമായി. ട്രാഫിക്ക് നിയമത്തിന്റെ ബോധവത്കരണത്തിന് ലക്ഷക്കണക്കിന് രൂപയാണ് ഗവണ്‍മെന്റ് ഖജനാവില്‍ നിന്നും വര്‍ഷാവര്‍ഷം നല്‍കി വരുന്നത്. അതിനെയെക്കെ മറികടന്ന് സാമ്പത്തിക മുതല്‍ മുടക്കില്ലാതെ കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ സന്ദേശം നല്‍കിയവരാണ് അഫ്‌ലു എന്ന് പറയുന്ന അഫ്‌ലഹും കോഴിക്കോടുള്ള പ്രഭാവതിയും നല്‍കിയത് എന്നത് എടുത്ത് പറയേണ്ടതാണ്. റോഡ് അപകടങ്ങളിലൂടെയുള്ള സാമ്പത്തിക ചിലവുകളും അപകട മരണങ്ങളും ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. ബ്ലോഗര്‍മാര്‍ ചെയ്യുന്ന വീഡിയോകളും എഴുത്തുകളും സോഷ്യല്‍ മീഡിയാ
രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ അതില്‍ ജനങ്ങളുടെ വലിയ സ്വീകാര്യത മുതലാക്കിയുള്ള പ്രവര്‍ത്തനത്തിന് പ്രോത്സാഹനം നല്‍കാന്‍ എല്ലാവരും തയ്യാറാവണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മന്‍സൂര്‍ എടവലത്ത്, വി.ഹനീഫ്, ആനാണ്ടി മുഹമ്മദ് യൂനുസ്, കെ.മുസ്തഫ, കളയന്‍കുളത്ത് ഇസ്മയില്‍, കളയന്‍കുളത്ത് കരിം, ഇസ്മയില്‍.എം.ടി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.















