
വില്യാപ്പള്ളി: ദയ പൊന്മേരി പറമ്പില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് സംഗമവും ഫണ്ട് ശേഖരണവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മവുപ്പൊയില്‍ അമ്മദ് ഹാജിയില്‍ നിന്ന്
ആദ്യ തുകയായ ഒരു ലക്ഷം രൂപ സ്വീകരിച്ചു കൊണ്ട് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാമത്ത് മീത്തല്‍ അഷ്റഫ്, പുത്തന്‍പീടികയില്‍ സമീറ എന്നിവര്‍ നല്‍കിയ വീല്‍ചെയര്‍ വി.എം.നവാസ്, സി.വി.അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കുളമുള്ളതില്‍ ഷബീര്‍ നല്‍കിയ ഓക്‌സിജന്‍ സിലിണ്ടര്‍ ഒ.ടി.ജാസിം ഏറ്റുവാങ്ങി.
പൊയില്‍ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.സി.അഷ്റഫ്, റസാഖ് കല്ലേരി, എ.കെ. ജലീല്‍ എന്നിവര്‍ സംസാരിച്ചു.
















