വടകര: ചെമ്മരത്തൂര്‍ എല്‍പി സ്‌കൂളില്‍ പടവ് ക്രിയേറ്റീവ് തിയറ്ററിന്റെ ഭാഗമായ അനുരാഗ് എടച്ചേരിയുടെ നേതൃത്വത്തില്‍ നാടക കളരി
സംഘടിപ്പിച്ചു. കളിച്ചും രസിച്ചും കുട്ടികളും രക്ഷിതാക്കളും നാടക കളരിയുടെ ഭാഗമായി. വാര്‍ഡ് മെമ്പര്‍ പ്രസീമ.ടി.എച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് സുധീഷ്.എ.കെ അധ്യക്ഷതയും ഹെഡ്മിസ്ട്രസ് വിദ്യ.ആര്‍.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രിന്‍സി.കെ.എം നന്ദിയും പറഞ്ഞു. വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേര്‍ന്ന് സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധനയും നടന്നു.















