വടകര: നഗരത്തില്‍ ജെടി റോഡില്‍ വാഹന ബാറ്ററി മോഷണം വ്യാപകം. രണ്ട് വാഹനങ്ങളുടെ ബാറ്ററികളാണ് ഒറ്റയടിക്കു കവര്‍ന്നത്. സെഞ്ച്വറി
ഹാര്‍ഡ്‌വേഴ്‌സിനു സമീപത്തെ കെട്ടിടത്തിനു ചുവടെ നിര്‍ത്തിയ ടിപ്പര്‍ ലോറിയുടെയും ഗുഡ്‌സ് ഓട്ടോയുടെയും ബാറ്ററികളാണ് കഴിഞ്ഞ ദിവസം കളവുപോയത്. പതിവു പോലെ വാഹനങ്ങള്‍ രാത്രി ഇവിടെ നിര്‍ത്തിയിട്ടതായിരുന്നു. പിറ്റേന്നു രാവിലെ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബാറ്ററി മോഷണം പോയതറിയുന്നതെന്ന് ടിപ്പര്‍ ലോറി ഉടമ നിപിന്‍ പറഞ്ഞു. പിന്നീടാണ് സമീപത്ത് തന്നെ നിര്‍ത്തിയിരുന്ന അജ്‌നാസിന്റെ ഗുഡ്‌സ് ഓട്ടോയുടെയും ബാറ്ററി നഷ്ടപ്പെട്ടതറിയുന്നത്. പതിനയ്യായിരത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇവര്‍ പരാതിപ്പെട്ടതനുസരിച്ച് വടകര പോലീസ് സ്ഥലത്ത് പരിശോധന നടത്തി.















