വടകര: വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് വേറിട്ട അനുമോദന ചടങ്ങൊരുക്കി വടകര ബിഇഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍. വിലപ്പെട്ട പുസ്തകങ്ങള്‍ സമ്മാനമായി
നല്‍കിയാണ് പിടിഎ മാതൃകയായത്.
മലയാളത്തിലെ എഴുത്തുകാര്‍ ഗാന്ധി ഫിലിം സൊസൈറ്റിക്ക് നല്‍കിയ പുസ്തകങ്ങളാണ് പിടിഎ സംഘടിപ്പിച്ച ചടങ്ങിലേക്ക് കൈമാറിയത്. കവി അഖില്‍രാജ് വടകര ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഹരീന്ദ്രന്‍ കരിമ്പനപ്പാലം അധ്യക്ഷത വഹിച്ചു. കെ.സജിത, റൊണാള്‍ഡ് വിന്‍സെന്റ്, ഷാലിമ, ജൂലിയ ജാനറ്റ്, ദിനേശ് വട്ടോളി, പാര്‍വതി, എഴുത്തുകാരായ രാജന്‍ അരുണോദയം, വിനീത വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
















