• Latest
  • Trending
‘ആരോഗ്യരക്ഷക്ക് അനുയോജ്യ ഭക്ഷണം’; 13 മുതല്‍ വടകരയില്‍ ഹരിതാമൃതം

‘ആരോഗ്യരക്ഷക്ക് അനുയോജ്യ ഭക്ഷണം’; 13 മുതല്‍ വടകരയില്‍ ഹരിതാമൃതം

February 12, 2026
കര്‍ഷക ദ്രോഹത്തിനെതിരെ പോസ്റ്റ് ഓഫീസ് മാര്‍ച്ച്

കര്‍ഷക ദ്രോഹത്തിനെതിരെ പോസ്റ്റ് ഓഫീസ് മാര്‍ച്ച്

July 20, 2026
അഴിയൂര്‍ കുന്നുമ്മല്‍ മീത്തല്‍ പ്രഭാകരന്‍ അന്തരിച്ചു

അഴിയൂര്‍ കുന്നുമ്മല്‍ മീത്തല്‍ പ്രഭാകരന്‍ അന്തരിച്ചു

July 20, 2026
എം.നാരായണിയുടെ ഓര്‍മയില്‍ നാട്; പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

എം.നാരായണിയുടെ ഓര്‍മയില്‍ നാട്; പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

July 20, 2026
സ്വാതന്ത്ര്യദിനാഘോഷത്തിന് ജില്ലയില്‍ വിപുലമായ ഒരുക്കം

സ്വാതന്ത്ര്യദിനാഘോഷത്തിന് ജില്ലയില്‍ വിപുലമായ ഒരുക്കം

July 20, 2026
ഉമ്മന്‍ ചാണ്ടി ജനഹൃദയം കവര്‍ന്ന നേതാവ്: മുല്ലപ്പള്ളി

ഉമ്മന്‍ ചാണ്ടി ജനഹൃദയം കവര്‍ന്ന നേതാവ്: മുല്ലപ്പള്ളി

July 20, 2026
കെഎസ്‌കെടിയു അരൂര്‍ മേഖലാ സമ്മേളനം

കെഎസ്‌കെടിയു അരൂര്‍ മേഖലാ സമ്മേളനം

July 20, 2026
ചെറിയത്ത് ഗോപാലന്‍ അനുസ്മരണം 25ന്

ചെറിയത്ത് ഗോപാലന്‍ അനുസ്മരണം 25ന്

July 20, 2026
കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം; ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം; ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

July 20, 2026
കാര്‍ത്തികപ്പള്ളി ചെക്ക്യോട്ടില്‍ ലക്ഷ്മി അന്തരിച്ചു

കാര്‍ത്തികപ്പള്ളി ചെക്ക്യോട്ടില്‍ ലക്ഷ്മി അന്തരിച്ചു

July 20, 2026
സുഗതകുമാരി പുരസ്‌കാര ജേതാവിനെ അനുമോദിച്ചു

സുഗതകുമാരി പുരസ്‌കാര ജേതാവിനെ അനുമോദിച്ചു

July 20, 2026
ഒഎന്‍വിയും എംബിഎസും തീര്‍ത്തത് ഭാവരാഗലയങ്ങള്‍: വി.ടി.മുരളി

ഒഎന്‍വിയും എംബിഎസും തീര്‍ത്തത് ഭാവരാഗലയങ്ങള്‍: വി.ടി.മുരളി

July 20, 2026
വിജയോത്സവം; ഉന്നത വിജയികളെ അനുമോദിച്ചു

വിജയോത്സവം; ഉന്നത വിജയികളെ അനുമോദിച്ചു

July 20, 2026
Vatakara Varthakal
Monday, July 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

‘ആരോഗ്യരക്ഷക്ക് അനുയോജ്യ ഭക്ഷണം’; 13 മുതല്‍ വടകരയില്‍ ഹരിതാമൃതം

by newsdesk
February 12, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: ഹരിതാമൃതത്തിന്റെ പതിനാറാമത് വാര്‍ഷികം ‘ആരോഗ്യരക്ഷക്ക് അനുയോജ്യ ഭക്ഷണം’ എന്ന വിഷയം ചര്‍ച്ച ചെയ്തുകൊണ്ട് ഫെബ്രുവരി 13 മുതല്‍ 17 വരെ വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഓര്‍ഗാനിക് ഫാമിംഗ് കോഴ്‌സ് ഡയറക്ടര്‍ കെ.വി.ദയാല്‍ 13 ന് കാലത്ത് 9 മണിക്ക് ഹരിതാമൃതം-26 ഉദ്ഘാടനം ചെയ്യും. വടകര നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശശി അധ്യക്ഷത വഹിക്കും. 11 മണി മുതല്‍ ഓയിസ്‌ക ഇന്റര്‍നാഷണല്‍ വടകര ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ‘മാറുന്ന കാലാവസ്ഥയും മാറേണ്ട കൃഷിരീതികളും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ ഓയിസ്‌ക സൗത്ത് ഇന്ത്യന്‍ ചാപ്റ്റര്‍ സെക്രട്ടറി വി.പി.സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്കു ഓപ്പണ്‍ ഫോറത്തില്‍ മനുഷ്യ മൂത്രത്തിലെ 3079 ഘടകങ്ങളും ശാസ്ത്രീയതയും എന്ന വിഷയം അഡ്വ. ടി. നാരായണന്‍ വട്ടോളി അവതരിപ്പിക്കും. 5 മണിക്ക് ഔഷധ സസ്യങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് സമുദ്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ചികിത്സകന്‍ കെ. തങ്കച്ചന്‍ വൈദ്യര്‍ പ്രഭാഷണം നടത്തും.
14ന് കാലത്ത് 10 മണിക്ക് ‘ശുദ്ധമായ ഭക്ഷണം ജന്മാവകാശമാണ്’ എന്ന വിഷയത്തില്‍ ഭക്ഷ്യശ്രീ ബഹുജന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ കൃഷി സമ്മേളനം കോടിക്കോട് സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും ഭക്ഷ്യശ്രീ ചെയര്‍മാനുമായ ഡോ. കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് ജൈവനെല്‍ കര്‍ഷകസംഗമം പത്മശ്രീ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്യും. വൈകു: 5 മണിക്ക് നാടന്‍ കന്നുകാലികളെ പരിപാലിക്കുന്ന മികച്ച ജൈവ കര്‍ഷകര്‍ക്ക് മഹാത്മാ ദേശസേവാ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഹരിതാമൃതം പുരസ്‌കാര ദാനം വടകര എംഎല്‍എ കെ.കെ.രമ നിര്‍വ്വഹിക്കും. എസ്.ആര്‍. ശ്യാംകുമാര്‍ (പ്രൊപ്രൈറ്റര്‍, അമ്പാടി ഗോശാല പട്ടാഴി കൊല്ലം) പുരസ്‌കാരം ഏറ്റുവാങ്ങും.
15 ന് കാലത്ത് 10 ന് കേരള ജൈവകര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കൈപ്പാട് വയലുകളില്‍ ജൈവനെല്‍കൃഷി നടത്താന്‍ കഴിയുന്ന പദ്ധതി വികസിപ്പിച്ചെടുത്ത പീലിക്കോട് കാര്‍ഷിക കോളജ് പ്രിന്‍സിപ്പല്‍ ടി.വനജയെ ആദരിക്കും. പുരയിട/ടെറസ് കൃഷിയിലെ പ്രായോഗികരീതി എന്ന വിഷയത്തില്‍ പഠനക്ലാസ്സും ജൈവകര്‍ഷകരുടെ അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവെക്കലും അവരപന്തല്‍ മത്സരത്തിലെ വിജയികള്‍ക്ക് അനുമോദനവും നടക്കും. വൈകു: 4ന് ഓപ്പണ്‍ ഫോറത്തില്‍ സമഗ്ര ആരോഗ്യവും പ്രപഞ്ചനിയമങ്ങളും എന്ന വിഷയം ഡോ: വി. വിജയകുമാര്‍ അവതരിപ്പിക്കും. 6.30 ന് സമുദ്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആഭി മുഖ്യത്തില്‍ ‘ഗോപാലന്‍ വൈദ്യര്‍ ആയുര്‍വേദ പാരമ്പര്യത്തിന്റെ തിലകക്കുറി’ എന്ന ഡോക്യൂമെന്ററിയുടെ പ്രദര്‍ശനം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ബിജു കാരക്കോണത്തിനെ ആദരിക്കും.
16 ന് കാലത്ത് 10 മണിക്ക് വടകര സ്വദേശികള്‍ രചിച്ച ‘പ്രകൃതിയെയും മനുഷ്യരെയും സ്‌നേഹിക്കുന്ന പുസ്തകങ്ങള്‍’ ചര്‍ച്ച ചെയ്യുന്നു. ബാലന്‍ മടപ്പള്ളി രചിച്ച ‘മണ്ണാണ് ജീവന്‍ മണ്ണിലാണ് ജീവന്‍’. ഡോ. സുശാന്ത് പുതുപ്പണം മലയാള ത്തില്‍ വിവര്‍ത്തനം ചെയ്ത വെളിച്ചെണ്ണ പ്രകൃതിയുടെ ദിവ്യൗഷധം : പ്രദീപ് ഓര്‍ക്കാട്ടേരി രചിച്ച ‘പുല്ലരി മധുരം’ എന്നീ പുസ്തകങ്ങളെ പറ്റിയുള്ള ചര്‍ച്ചാ സമ്മേളനം. റിട്ട: ഡിവൈഎസ്പി. പി.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 2 മണിക്ക് ഹരിതാമൃതം ചീഫ് കോഡിനേറ്ററായിരുന്ന പി.ബാലന്‍ മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ വിദ്യാലയത്തിലെ മികച്ച പരിസ്ഥിതി ക്ലബിനുള്ള എന്‍ഡോവ്മെന്റ് ചരിത്രഗ്രന്ഥകാരന്‍ പി.ഹരീന്ദ്രനാഥ് സമര്‍പ്പിക്കും. ഉച്ചയ്ക്ക് 2.30 ന് ഓപ്പണ്‍ ഫോറത്തില്‍ പ്രകൃതി ചികിത്സയുടെ ആരോഗ്യ ചിന്തകള്‍’ എന്ന വിഷയം ഡോ. ജേക്കബ് വടക്കന്‍ചേരി അവതരിപ്പിക്കും. തുടര്‍ന്ന് ഡോ: മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചുകൊണ്ട് അഡ്വ: വിനോദ് പയ്യട പ്രഭാഷണം നടത്തും. 5.30ന് സിനിമാതാരം ശ്രീനിവാസന്‍, നാട്ടറിവ് പ്രചാരകന്‍ മഹേഷ് മങ്ങാട്, ആയൂര്‍ വേദ പാരമ്പര്യ വൈദ്യന്‍, എം.എം. ഭാസ്‌കരന്‍ വൈദ്യര്‍, സിദ്ധവൈദ്യ ഗുരുനാഥന്‍, ആര്‍ ഉത്തമന്‍ വൈദ്യര്‍ തുടങ്ങി. ‘മണ്‍മറഞ്ഞ മഹാരഥന്മാരായ ജൈവ ജീവിതങ്ങള്‍ക്ക് സ്മരണാഞ്ജലി’ കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.
17 ന് കാലത്ത് 10 മണിക്ക് വടകര നഗരസഭ ജനകീയ ആസൂത്രണം മുപ്പതാം വാര്‍ഷികത്തില്‍ കാര്‍ഷിക സഹായ തൊഴില്‍ദായക സംഘത്തിന്റെ മണ്‍മറഞ്ഞ സാരഥികളായ ടി.ബാലക്കുറുപ്പ്, പറമ്പത്ത് കുമാരന്‍, മാണിക്കോത്ത് ബാലന്‍ മാസ്റ്റര്‍, ആര്‍.കെ.നാരായണന്‍ എന്നിവരുടെ സ്മരണയില്‍ ആദരാഞ്ജലി അര്‍പ്പിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്യും. ‘കാര്‍ഷിക സഹായ തൊഴില്‍ദായക സംഘത്തില്‍ നിന്നു ഹരിതാമൃതത്തിലേക്ക്’ എന്ന വിഷയത്തെ പറ്റി വടകര നഗരസഭ കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍ പ്രഭാഷണം നടത്തും.
അന്ന് വൈകുന്നേരത്തെ സമാപന സമ്മേളനത്തില്‍ ഹരിതാമൃതം പ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശികളായ മുന്‍മന്ത്രി സി.കെ. നാണു, എം.അബ്ദുള്ള വൈദ്യര്‍, കെ.പി. ഉണ്ണിഗോപാലന്‍, വി.സി.വിജയന്‍, കെ.പി.ചന്ദ്രശേഖരന്‍ എന്നിവരെ ആദരിക്കും. പച്ചക്കറിതോട്ട മത്സര വിജയികള്‍ക്കും ‘പൂക്കളും തേനീച്ചയും’ എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ മത്സര വിജയികള്‍ക്കുമുള്ള സമ്മാനദാനം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ കെ.എം.ഷൈനി നിര്‍വഹിക്കും.

ShareTweetSend

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Search

No Result
View All Result

Recent News

കര്‍ഷക ദ്രോഹത്തിനെതിരെ പോസ്റ്റ് ഓഫീസ് മാര്‍ച്ച്

കര്‍ഷക ദ്രോഹത്തിനെതിരെ പോസ്റ്റ് ഓഫീസ് മാര്‍ച്ച്

July 20, 2026
അഴിയൂര്‍ കുന്നുമ്മല്‍ മീത്തല്‍ പ്രഭാകരന്‍ അന്തരിച്ചു

അഴിയൂര്‍ കുന്നുമ്മല്‍ മീത്തല്‍ പ്രഭാകരന്‍ അന്തരിച്ചു

July 20, 2026
എം.നാരായണിയുടെ ഓര്‍മയില്‍ നാട്; പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

എം.നാരായണിയുടെ ഓര്‍മയില്‍ നാട്; പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

July 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കര്‍ഷക ദ്രോഹത്തിനെതിരെ പോസ്റ്റ് ഓഫീസ് മാര്‍ച്ച്
  • അഴിയൂര്‍ കുന്നുമ്മല്‍ മീത്തല്‍ പ്രഭാകരന്‍ അന്തരിച്ചു
  • എം.നാരായണിയുടെ ഓര്‍മയില്‍ നാട്; പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by