വടകര: വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മടപ്പള്ളിക്കടുത്ത് കേളുബസാര്‍ കൊയമ്പറത്ത് അജയനെയാണ് (52) ചോമ്പാല എസ്‌ഐ ടി.സുനില്‍ കുമാറും സംഘവും പിടികൂടിയത്. പടക്ക നിര്‍മാണത്തിന് ആവശ്യമായ കരിമരുന്ന്, വെടിമരുന്ന്, അലൂമിനിയം പൗഡര്‍, തിരി, ചാക്ക്‌നൂല്‍ എന്നിവ ഉള്‍പെടെ കണ്ടെടുത്തു.
ചോമ്പാല പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ആര്‍.സേതുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അജയന്റെ വീട്ടില്‍ പരിശോധന നടത്തിയതും സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തതും.
















