Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വാണിമേലില്‍ ആരോഗ്യ ശുചിത്വ പരിശോധന; പിഴയും താക്കീതും

June 17, 2025
in പ്രാദേശികം
A A
വാണിമേലില്‍ ആരോഗ്യ ശുചിത്വ പരിശോധന; പിഴയും താക്കീതും
Share on FacebookShare on Twitter

വാണിമേല്‍: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘ഹെല്‍ത്തി കേരള’ പരിപാടിയുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തും ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളിലും ഭക്ഷണപാനീയ വിതരണ കേന്ദ്രങ്ങളിലും പരിശോധന നടന്നു. കേന്ദ്ര പുകയില നിയന്ത്രണ നിയമം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 4200 രൂപ പിഴ ഈടാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ താമസിപ്പിക്കുന്ന നാലു കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. 10,000 രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചു. പരപ്പുപാറ, കുങ്കന്‍നിരവ്, ഭൂമിവാതുക്കല്‍ പ്രദേശങ്ങളിലെ 16 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മഞ്ഞപ്പിത്ത രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്ത പക്ഷം കേരള പൊതുജനാരോഗ്യ നിയമം – 2023 പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ: സഫര്‍ ഇഖ്ബാല്‍ മുന്നറിയിപ്പു നല്‍കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജയരാജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പി.വിജയരാഘവന്‍, ചിഞ്ചു.കെ.എം എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

ആവളയുടെ പാരമ്പര്യ വൈദ്യന് ആദരം

5 months ago
മൂന്നാം അങ്കത്തിലും എ ഗ്രേഡിന്റെ തിളക്കം സ്വന്തമാക്കി കൃഷ്ണപ്രിയ

മൂന്നാം അങ്കത്തിലും എ ഗ്രേഡിന്റെ തിളക്കം സ്വന്തമാക്കി കൃഷ്ണപ്രിയ

5 months ago
അനധികൃത മത്സ്യബന്ധനം: 2 ബോട്ടുകള്‍ കസ്റ്റഡിയില്‍

അനധികൃത മത്സ്യബന്ധനം: 2 ബോട്ടുകള്‍ കസ്റ്റഡിയില്‍

5 months ago
യാത്രാസൗകര്യം മെച്ചപ്പെടും; 5 റോഡുകള്‍ ഉദ്ഘാടനം ചെയ്തു

യാത്രാസൗകര്യം മെച്ചപ്പെടും; 5 റോഡുകള്‍ ഉദ്ഘാടനം ചെയ്തു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal