കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്കു നേരെ ബസിൽ ലൈംഗികാതിക്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയി
ൽ. സ്കൂളിൽ പോകാൻ പെൺകുട്ടി ബസിൽ കയറുന്നതിനിടെയാണ് ബിഹാർ സ്വദേശിയായ വാജിർ അൻസാരി എന്നയാൾ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മാനാഞ്ചിറ ഭാഗത്തേക്ക് പോകുന്നതിനായി ബസിൽ കയറിയ പെൺകുട്ടിക്കു പിന്നാലെ ഇയാളും ബസിൽ കയറുകയായിരുന്നു.
വനിതാ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള കേസെടുത്തു. കഴിഞ്ഞ ഡിസംബർ മുതൽ ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നും ഇതുസംബന്ധിച്ച പരാതി ലഭിച്ചതായും പോലീസ് പറഞ്ഞു.