കുറ്റ്യാടി: കുറ്റ്യാടിയില്‍ രാസ ലഹരി നല്കി പ്രായ പൂര്‍ത്തിയാകാത്ത
ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിലായി. കള്ളാട് കുനിയില്‍ അജ്നാസിന്റെ ഭാര്യ മിസിരിയ (29) ആണ് അറസ്റ്റിലായത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടാണ് കേസ്. രാസലഹരി നല്കി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പേരില്‍ രണ്ട് പേര് നല്കിയ കേസില്‍ മംഗലാപുരത്ത് നിന്നാണ് കഴിഞ്ഞ ശനിയാഴ്ച അജ്നാസിനെ അറസ്റ്റ് ചെയ്തത്. പോക്സോ കേസാണ് അജ്നാസിനെതിരെ എടുത്തിരുന്നത്. അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഭാര്യയും പിടിയിലാകുന്നത്.
