വടകര: പ്രമുഖ സോഷ്യലിസ്റ്റ് ദാര്‍ശനികനും ശാസ്ത്ര പ്രചാരകനുമായിരുന്ന പി.ബാലന് മാസ്റ്റുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍മപ്പൂക്കള്‍ അര്‍പിച്ച് നാട്. രാവിലെ പുതുപ്പണത്തെ സ്മൃതികുടീരത്തില്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വടകരയിലെ സാമൂഹിക-സാംസ്കാരികരംഗത്തെ നിറ സാന്നിധ്യമായിരുന്ന ബാലന് മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി അര്പിക്കാന് നിരവധി പേരെത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ മണലില്‍ മോഹനന്, എടയത്ത് ശ്രീധരന്, മനയത്ത് ചന്ദ്രന്, ഇ.പി.ദാമോദരന്‍, ടി.ശ്രീനിവാസന്, കെ.പി.ചന്ദ്രശേഖരന്, പി.പി.രാജന്, സി.കുമാരന്, അടിയേരി രവീന്ദ്രന്, വി.പി. രമേശന്, പി.എം. രമേശന്, പി.പി. നാണു, എം.ശങ്കരന്, വി. ഷല്‍നേഷ്, സി.പി.ചന്ദ്രന്, കെ.വി.
വത്സലന്‍, ശ്രീജേഷ് നാഗപ്പള്ളി, എ.കെ. പ്രദീപന് എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് നാലിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണസമ്മേളനം ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്യും. ‘വികലമാക്കപ്പെടുന്ന ചരിത്രപാഠങ്ങള്‍’ എന്ന വിഷയത്തില്‍ പി.എന്‍.ഗോപീകൃഷ്ണന് പി.ബാലന് സ്മാരക പ്രഭാഷണം നടത്തും. അനുസ്മരണ സമ്മേളനത്തില്‍ മനയത്ത് ചന്ദ്രന്, എം.കെ.ഭാസ്കരന്, ബി.സുരേഷ്ബാബു, പുറന്തോടത്ത് സുകുമാരന്‍, കെ.കെ.മഹമൂദ് തുടങ്ങിയവര്‍ പ്രസംഗിക്കും.