Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടന സജ്ജമായി

June 10, 2025
in പ്രാദേശികം
A A
വര്‍ഷങ്ങളുടെ കാത്തിരിപ്പ്; നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടന സജ്ജമായി
Share on FacebookShare on Twitter

വടകര: പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടന സജ്ജമായി. ഈ മാസം 30നു വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു അറിയിച്ചു. ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിനു മുന്നില്‍ നിന്ന് എം.കെ.കേളുഏട്ടന്‍-പി.പി.ശങ്കരന്‍ സ്മാരക മന്ദിരത്തിലേക്കു പോകുന്ന റോഡിനു വടക്കാണ് നഗരസഭ ഓഫീസും ഷോപ്പിങ് കോംപ്ലക്‌സും അടങ്ങിയ നാലു നില കെട്ടിടം പണിതിരിക്കുന്നത്.
15 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിലെ 53 മുറികള്‍ കച്ചവട ആവശ്യത്തിന് വാടകയ്ക്കു നല്‍കാനാണ് തീരുമാനം. ഇതില്‍ 16 മുറികള്‍ ലേലത്തില്‍ പോയി. മുനിസിപ്പല്‍ ഓഫീസിനു പുറമെ കൗണ്‍സില്‍ ഹാള്‍, ലിഫ്റ്റുകള്‍, അഗ്‌നി നിയന്ത്രണ സംവിധാനം, പാര്‍ക്കിങ് സൗകര്യം, വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകം മുറികള്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ട്. ഹരിത, നെറ്റ് കാര്‍ബണ്‍ മാനദണ്ഡം പാലിച്ചാണ് കെട്ടിടം പരിപാലിക്കുക.
2009ല്‍ നാലര കോടി രൂപ ചെലവില്‍ ആരംഭിച്ച നിര്‍മാണമാണ് പല കാരണങ്ങളാല്‍ വൈകി പതിനഞ്ച് വര്‍ഷത്തിനു ശേഷം കെട്ടിടം യാഥാര്‍ഥ്യമാകുന്നത്. ഇതിന്റെ ചെലവാകട്ടെ പതിനഞ്ച് കോടിയിലെത്തുകയും ചെയ്തു. ആദ്യം കരാറെടുത്തയാളെ ഒഴിവാക്കി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് വീണ്ടും നിര്‍മാണത്തിനു ജീവന്‍ വെപ്പിച്ചത്. വിശാലമായ സൗകര്യങ്ങളുള്ള നഗരസഭാ ഓഫീസ് കെട്ടിടം വടകരയുടെ തിലകക്കുറിയാവുകയാണ്. 30ന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപവത്കരണ യോഗം ഇന്ന് (ചൊവ്വ) വൈകുന്നേരം 4ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

RECOMMENDED NEWS

ച​രി​ത്ര നേ​ട്ട​വു​മാ​യി നീ​ര​ജ് ചോ​പ്ര; ജാ​വ​ലി​ൻ ത്രോ​യി​ൽ 90 മീ​റ്റ​ർ  പി​ന്നി​ട്ട് താ​രം

ച​രി​ത്ര നേ​ട്ട​വു​മാ​യി നീ​ര​ജ് ചോ​പ്ര; ജാ​വ​ലി​ൻ ത്രോ​യി​ൽ 90 മീ​റ്റ​ർ പി​ന്നി​ട്ട് താ​രം

1 month ago
ഉറപ്പാക്കാം യുഎസ്എസ്; ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഉറപ്പാക്കാം യുഎസ്എസ്; ഏകദിന ശില്പശാല സംഘടിപ്പിച്ചു

5 months ago
വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

വാണിമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

3 months ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തി; നിര്‍ത്താതെ പോയ ഇന്നോവ കാര്‍ കസ്റ്റഡിയില്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal