Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജില്ല ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്ത് ഖുര്‍ആന്‍ സ്റ്റഡി സര്‍ക്കിള്‍

June 7, 2025
in പ്രാദേശികം
A A
ജില്ല ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്ത് ഖുര്‍ആന്‍ സ്റ്റഡി സര്‍ക്കിള്‍
Share on FacebookShare on Twitter

വടകര: ഖുര്‍ആന്‍ സ്റ്റഡി സര്‍ക്കിള്‍ നേതൃത്വത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ വടകര ജില്ല ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണ വിതരണം നടത്തി. ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. ജിദേഷിന് നല്‍കി ഖുര്‍ആന്‍ സ്റ്റഡി സര്‍ക്കിള്‍ ചെയര്‍മാന്‍ സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വി.പി അഷ്‌റഫ് ഒഞ്ചിയം അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.കെ യൂസുഫ് ഹാജി, നാസര്‍ എടച്ചേരി, അഡ്വ. പി.ടി ഇല്യാസ്, സീനിയര്‍ നേഴ്‌സ് ശാരദ, അസിസ്റ്റന്റ് നേഴ്‌സ് ഷാലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.കെ അബ്ദുള്‍ ലത്തീഫ് മുസ്ലിയാര്‍ അടക്കാത്തെരു സ്വാഗതം പറഞ്ഞു. അഞ്ഞൂറ് ബിരിയാണിയാണ് വിതരണം ചെയ്തത്. സിറാജ് എസ്.കെ, മുസ്തഫ.കെ, അക്ബര്‍ അഴിത്തല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതോടൊപ്പം ലഹരിക്കെതിരെ ബോധവത്കരണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

 

RECOMMENDED NEWS

റിട്ട.അധ്യാപിക ലീല അന്തരിച്ചു

റിട്ട.അധ്യാപിക ലീല അന്തരിച്ചു

2 weeks ago
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്: ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

സം​സ്ഥാ​ന​ത്ത് ഇ​ന്ന് കൂ​ട്ട വി​ര​മി​ക്ക​ലി​ന്‍റെ ദി​നം; 12,000 ജീ​വ​ന​ക്കാ​ർ പടിയിറങ്ങുന്നു

1 week ago
ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ കൊലപ്പെടുത്തിയെന്ന് നെതന്യാഹു

ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ കൊലപ്പെടുത്തിയെന്ന് നെതന്യാഹു

1 week ago
മഞ്ഞണിക്കൂട്ടം;  അറിവും വിനോദവും പകര്‍ന്ന് ദ്വിദിനസഹവാസ ക്യാമ്പ്

മഞ്ഞണിക്കൂട്ടം; അറിവും വിനോദവും പകര്‍ന്ന് ദ്വിദിനസഹവാസ ക്യാമ്പ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal