വേളം: ഹരിത കേരളം മിഷന്‍ പച്ചത്തുരുത്ത് വ്യാപനത്തിന്റെ ജില്ലാ തല ഉദ്ഘാടനം വേളത്തെ ഉത്തായി മണപ്പുറത്ത് നടന്നു. പരിസ്ഥിതി ദിനത്തില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നയീമ
കുളമുള്ളതില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി മുഖ്യാതിഥിയായി. ഉത്തായി
മണപ്പുറത്തെ ഒരു ഏക്കര്‍ സ്ഥലത്താണ് പച്ചത്തുരുത്ത് ഒരുക്കുന്നത്.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ജില്ലാ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.സുരേന്ദ്രന്‍, ഹരിത കേരളം ജില്ലാ കോ-ഓഡിനേറ്റര്‍ പി.ടി.പ്രസാദ്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.വി.കുഞ്ഞിക്കണ്ണന്‍, കെ.സി.മുജീബ് റഹ്‌മാന്‍, സറീന നടുക്കണ്ടി, പി.സൂപ്പി, സുമ മലയില്‍, ബീന കൊട്ടെമ്മല്‍, നെച്ചാട് കുഞ്ഞബ്ദുള്ള, മഠത്തില്‍ ശ്രീധരന്‍, ടി.വി.മനോജന്‍, കെ.പി.ബിനൂപ്, തായനശശീന്ദ്രന്‍, ഒ.പി.മഹേഷ്, കെ.കെ.മുഹമ്മദ്, യൂസഫ് പള്ളിയത്ത്, ടി.വി. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി ദിനപ്രതിജ്ഞ എടുക്കുകയും ചെയ്തു. പഞ്ചായത്ത് അസി. സെക്രട്ടറി സിബി സ്വാഗതവും എന്‍ആര്‍ഇജി എഇ ഷംസീറ നന്ദിയും പറഞ്ഞു.
ഹരിത കേരളം മിഷനും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്നാണ് പച്ചത്തുരുത്ത് സ്ഥാപിക്കുന്നത്. ഇതിനായി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ സ്ഥലമൊരുക്കുകയും കുഴികളെടുക്കുകയും ചെയ്തു. കോഴിക്കോട് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്ന് എത്തിച്ച ചമത, ഊങ്ങ്, പലകപ്പയ്യാനി, പൂമരുത്, ചെമ്പകം, നെല്ലി എന്നിവയുടെ തൈകളാണ് നട്ടിരിക്കുന്നത്. ഉദ്ഘാടന പരിപാടിക്കെത്തിയവരെല്ലാം തൈകള്‍ നട്ടു. പുഴയോര സംരക്ഷണം കൂടി പദ്ധതിയുടെ ലക്ഷ്യമാണെന്ന് എംഎല്‍എ പറഞ്ഞു.
-ഇ.ആനന്ദന്‍