Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഒന്നര ലക്ഷം കൈക്കൂലി; വടകര സ്വദേശി എറണാകുളത്ത് പിടിയില്‍

June 7, 2025
in കേരളം
A A
ഒന്നര ലക്ഷം കൈക്കൂലി; വടകര സ്വദേശി എറണാകുളത്ത് പിടിയില്‍
Share on FacebookShare on Twitter

കൊച്ചി: അധ്യാപകരില്‍ നിന്ന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ വിജിലന്‍സ് പിടിയില്‍. വടകര കീഴല്‍ സ്വദേശി കെ.പി വിജയനെയാണ് വിജിലന്‍സ് ശനിയാഴ്ച കയ്യോടെ പിടികൂടിയത്. കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരില്‍ നിന്നാണ് വിജയന്‍ കൈക്കൂലി വാങ്ങിയത്. കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്ന് അധ്യാപകരുടെ പുനര്‍നിയമനം ക്രമപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി സെക്രട്ടേറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനാണെന്നും പറഞ്ഞാണ് വിജയന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഏപ്രിലില്‍ സെക്രട്ടേറിയേറ്റില്‍ നിന്നാണെന്ന് പറഞ്ഞ് വിജയന്‍ ഒരു അധ്യാപകനെ ഫോണില്‍ വിളിച്ച് മറ്റ് രണ്ട് അധ്യാപകരെയും കൂട്ടി തിരുവനന്തപുരത്തെത്താന്‍ പറയുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയേറ്റിന് സമീപം എത്തി വിജയനെ നേരില്‍ കണ്ടപ്പോള്‍ ഫയലില്‍ പ്രശ്‌നങ്ങളുണ്ടെന്നും കാലതാമസമില്ലാതെ ഫയല്‍ ശരിയാക്കുന്നതിന് പണച്ചെലവുണ്ടെന്നും പറഞ്ഞു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ 1.5 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് പറയുകയും ചെയ്തു. മെയ് 31ന് തിരുവനന്തപുരത്തെത്തി 1.5 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നും അറിയിച്ചു. പിന്നീട് ഫയലിന്റെ വിവരം തിരക്കാന്‍ തിരുവനന്തപുരത്തെത്തിയ പരാതിക്കാരനെ തൈക്കാടുള്ള ക്വാര്‍ട്ടേഴ്‌സിന് സമീപം വിളിച്ച് വരുത്തി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞയാള്‍ പുനര്‍ നിയമനം ക്രമപ്പെടുത്തിയ ഉത്തരവിന്റെ പകര്‍പ്പ് നല്‍കുകയും നിയമന ഉത്തരവ് കാലതാമസം കൂടാതെ ശരിയാക്കിയതിനുള്ള കൈക്കൂലി ഏജന്റായ വിജയനെ ഏല്‍പ്പിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് പല പ്രാവശ്യം വിജയന്‍ പരാതിക്കാരനെ ഫോണില്‍ വിളിക്കുകയും ജൂണ്‍ ഏഴിന് എറണാകുളം എജി ഓഫീസിന് സമീപം വെച്ച് പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ അധ്യാപകര്‍ ഈ വിവരം കോട്ടയം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
ഇന്ന് (ശനി) ഉച്ചയ്ക്ക് ഹൈക്കോടതി ജംഗ്ഷനിലെ വാട്ടര്‍ മെട്രോ സ്റ്റേഷന് സമീപം വെച്ച് പരാതിക്കാരനില്‍ നിന്ന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങവെ വിജയനെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. വിജയന്റെ വടകര കീഴലിലെ വീട്ടിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. അറസ്റ്റിലായ പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

 

RECOMMENDED NEWS

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

5 months ago
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രാര്‍ഥന സദസും ഇഫ്ത്താര്‍ സംഗമവും

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രാര്‍ഥന സദസും ഇഫ്ത്താര്‍ സംഗമവും

3 months ago
പിണറായിയുടെ ദുര്‍ഭരണത്തിനെതിരെ ഇനി സമര പരമ്പര: വി.ഡി.സതീശന്‍

പിണറായിയുടെ ദുര്‍ഭരണത്തിനെതിരെ ഇനി സമര പരമ്പര: വി.ഡി.സതീശന്‍

1 month ago
കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal