കീഴല്‍: പ്ലസ്ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും നേടി നാടിന്റെ അഭിമാനമായ മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍
വിദ്യാര്‍ഥിനി ഇഷ പ്രശാന്തിനെ യൂത്ത് കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ ഉപഹാരം സമ്മാനിച്ചു. കീഴലിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ വില്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് അജ്മല്‍ മേമുണ്ട, കുറ്റ്യാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജി.ശ്രീനാഥ്, മനുപ്രസാദ്, ഷക്കീബ്, ഗോകുല്‍, ഫാസില്‍, ഷബിന്‍ എന്നിവര്‍ സംബന്ധിച്ചു. മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ കീഴല്‍ പുത്തൂര്‍ വീട്ടില്‍ പ്രശാന്തിന്റെയും അനുപമ (കൃഷി ഭവന്‍ ചോറോട്) യുടെയും മകളാണ് ഇഷ പ്രശാന്ത്.

