കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും സുഹൃത്തും വാറ്റ് ചാരായവുമായി എക്‌സൈസ് പിടിയില്‍. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയും സുഹൃത്ത്
അഭിലാഷിനെയുമാണ് പിടികൂടിയത്. അഭിലാഷ് ബിജെപി പ്രവര്‍ത്തകനാണ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസര്‍ പ്രവീണ്‍ ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. മൂന്നര ലിറ്റര്‍ ചാരായം, 50 ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്‌പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. രഞ്ജിത് ലാലിന്റെ ഇരിങ്ങലിലെ ബന്ധുവീട്ടില്‍ വെച്ചാണ് പിടിയിലായത്. റെയ്ഡില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ പി.സി ബാബു, വിവേക്, ഷംസുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

