Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആയഞ്ചേരി കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് പൊട്ടിവീണു; നവീകരണ പ്രവൃത്തിയിലെ ക്രമക്കേടെന്ന് ആരോപണം

June 7, 2025
in പ്രാദേശികം
A A
ആയഞ്ചേരി കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് പൊട്ടിവീണു; നവീകരണ പ്രവൃത്തിയിലെ ക്രമക്കേടെന്ന് ആരോപണം
Share on FacebookShare on Twitter

ആയഞ്ചേരി: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവൃത്തി നടത്തിയ ആയഞ്ചേരി കമ്യൂണിറ്റി ഹാള്‍ ആദ്യത്തെ മഴയ്ക്ക് തന്നെ മേല്‍കൂര തകര്‍ന്ന് സീലിംഗ് പൊട്ടി വീണു. ഇതോടെ മഴവെള്ളം ഹാളില്‍ എത്തുന്ന അവസ്ഥയാണ്. നവീകരണ പ്രവൃത്തിയിലെ ക്രമക്കേട് ആണ് ഇതിന് കാരണമെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി കുഞ്ഞിരാമന്‍ ഭരണസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. മുന്‍ എംഎല്‍എ മത്തായി ചാക്കോവിന്റെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ആയഞ്ചേരി ടൗണില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിച്ചത്. യഥാസമയം അറ്റകുറ്റ പണി നടത്താത്തത് കൊണ്ട് കമ്മ്യൂണിറ്റി ഹാള്‍ പഞ്ചായത്തിന് വരുമാനമാക്കി മാറ്റാന്‍ കഴിയുന്നില്ല. ആറു ലക്ഷം രൂപ ചെലവില്‍ നടത്തിയ നവീകരണ പ്രവൃത്തി, ക്രമക്കേടിന്റെ ഫലമായി വീണ്ടും പഴയ സ്ഥിതിയിലായിരിക്കുകയാണ്. ഇത് വഴി പഞ്ചായത്തിനുണ്ടായ നഷ്ടം ഈടാക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്ന് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

RECOMMENDED NEWS

സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ

സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ

4 months ago
ജാമ്യാപേക്ഷ തള്ളി; പി.സി.ജോര്‍ജ് ജയിലിലേക്ക്‌

ജാമ്യാപേക്ഷ തള്ളി; പി.സി.ജോര്‍ജ് ജയിലിലേക്ക്‌

3 months ago
നാദാപുരത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

നാദാപുരത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

2 months ago
നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal