വടകര: നേരത്തെ നിശ്ചയിച്ച ബലിപെരുന്നാള്‍ അവധി ദിനം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സ്റ്റേറ്റ്
എംപ്ലോയീസ് & ടീച്ചേര്‍സ് കോ ഓര്‍ഡിനേഷന്‍ വടകര മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു. ബലിപെരുന്നാള്‍ ദിനം പത്തു ദിവസം മുമ്പേ നിശ്ചയിക്കപ്പെട്ടിട്ടും പെരുന്നാള്‍ അടുത്ത ദിനം ജൂണ്‍ 6 ലെ അവധി റദ്ദാക്കിയത് വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണ്. ഈ വിഷയത്തില്‍ യാതൊരു വിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനം പിന്‍വലിക്കണമെന്നും ജൂണ്‍ 6 വെള്ളിയാഴ്ച നോമ്പ് ദിനത്തിലെ അവധി പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്
സെറ്റ്‌കോയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമക്ക് സമീപം പ്രതിഷേധപ്രകടനം നടത്തി.
സെറ്റ്‌കോ സംസ്ഥാന കമ്മിറ്റി അംഗം വി.കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
എം പി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഷമീം അഹമ്മദ്, ഇസ്മയില്‍ മൊട്ടേമ്മല്‍, കെ മുഹമ്മദ് ഫൈസല്‍, ലത്തീഫ് തുറയൂര്‍, അദീബ് അഹമ്മദ്, എന്‍ പി ഹംസ, പി.പി ആഷിഖ് എന്നിവര്‍ സംസാരിച്ചു. എം കെ റഫീഖ് സ്വാഗതം പറഞ്ഞു.