Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തെ ചെറുക്കും: കെ.പ്രവീണ്‍കുമാര്‍

June 5, 2025
in പ്രാദേശികം
A A
തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തെ ചെറുക്കും: കെ.പ്രവീണ്‍കുമാര്‍
Share on FacebookShare on Twitter

വടകര: ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ചൊല്‍പ്പടിക്കു നിര്‍ത്തി അശാസ്ത്രീയമായും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും വാര്‍ഡ് വിഭജനം നടത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തിനെതിരെ പ്രത്യക്ഷസമരപരിപാടികളും നിയമ പോരാട്ടങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ വ്യക്തമാക്കി.
വിഭജിക്കപ്പെട്ട പല വാര്‍ഡുകള്‍ക്കും അതിരുകള്‍ ഇല്ല. വോട്ടര്‍മാരുടെ എണ്ണത്തിലും കൃത്യതയില്ല. പിണറായി സര്‍ക്കാറിനെതിരായ ജനവികാരത്തെ വാര്‍ഡ് വിഭജനത്തിലൂടെ തടയാമെന്നാണ് സിപിഎം കരുതുന്നതെങ്കില്‍ തെറ്റിയെന്നു പ്രവീണ്‍ കുമാര്‍ ഓര്‍മിപ്പിച്ചു.
വടകര താലൂക്കിലെ കോണ്‍ഗ്രസ് നേതൃസംഗമം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ കാവില്‍ അധ്യക്ഷത വഹിച്ചു. സതീശന്‍ കുരിയാടി, ബാബു ഒഞ്ചിയം, ആവോലം രാധാകൃഷ്ണന്‍, മോഹനന്‍ പാറക്കടവ്, ശ്രീജേഷ് ഊരത്ത്, ജമാല്‍ കോരങ്കോട്, പറമ്പത്ത് പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

1 day ago
നരിപ്പറ്റയിലെ കുട്ടോത്ത് കണ്ടിയില്‍ ശോഭ അന്തരിച്ചു

നരിപ്പറ്റയിലെ കുട്ടോത്ത് കണ്ടിയില്‍ ശോഭ അന്തരിച്ചു

2 months ago

മദ്രസകൾ രാജ്യനന്മക്ക്; വടകരയിൽ സെമിനാർ ഒരുക്കി എസ്എംഎ

5 months ago
വില്ല്യാപ്പള്ളിയില്‍ ബിജെപി സജീവ അംഗത്വ കണ്‍വെന്‍ഷന്‍ നടത്തി

വില്ല്യാപ്പള്ളിയില്‍ ബിജെപി സജീവ അംഗത്വ കണ്‍വെന്‍ഷന്‍ നടത്തി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal