വളയം: വളയം യുപി സ്‌കൂളിന് പരിസ്ഥിതി ദിന സമ്മാനമായി ആയുര്‍വേദ
മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) യുടെ ഔഷധ ഉദ്യാനം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് വളയം യുപി സ്‌കൂളിന് ഔഷധ ഉദ്യാനം ലഭിച്ചത്.
വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെപി പ്രദീഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മുഞ്ഞ, കൊടുവേലി കിഴങ്ങ്, അയമോദക, ഇടംപിരി വലംപിരി, കറുവപ്പട്ട, കരിനൊച്ചി, നീര്‍മാതളം, നാഗപൂമരം, ഇലിപ്പ, ചങ്ങലംപരണ്ട തുടങ്ങി പതിനഞ്ചോളം ഔഷധസസ്യങ്ങള്‍ സ്‌കൂള്‍ അങ്കണത്തില്‍ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുറ്റ്യാടി ഏരിയ
കമ്മിറ്റി മെമ്പര്‍ ഡോക്ടര്‍ കാവ്യശ്രീ എം.എസ് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തലും എന്ന വിഷയത്തില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് അനില വി കെ, കുറ്റ്യാടി ഏരിയ സെക്രട്ടറി ഡോ. ദേവി മഞ്ജുള എന്നിവര്‍ സംസാരിച്ചു.