വില്യാപ്പള്ളി: വില്യാപ്പള്ളി യുപി സ്‌കൂളില്‍ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള ഉദ്ഘാടനവും വൃക്ഷത്തൈ വിതരണവും നിര്‍വഹിച്ചു. പി ടി എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പാലയാട്ട് രമേശന്റെ നേതൃത്വത്തില്‍ അടുക്കളയ്ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പി ടി പ്രസാദ് (ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍), ഹെഡ്മിസ്ട്രസ് ഷിനിത, പി ടി എ പ്രസിഡന്റ് ശ്രീധരന്‍, വൈസ് പ്രസിഡന്റ് സുരേഷ് കടുക്കാങ്കി, പുഷ്പഹാസന്‍, സ്റ്റാഫ് സെക്രട്ടറി ശരീഷ് എന്‍.കെ, പരിസ്ഥിതി കണ്‍വീനര്‍ ദേവ ആര്‍ എന്നിവര്‍ സംബന്ധിച്ചു.
വട്ടോളി: പരിസ്ഥിതി ദിനാചരണത്തിന്റെ കുന്നുമ്മല്‍ ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് കെ.പി.ചന്ദ്രിയും പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് വി.കെ.റീത്തയും വട്ടോളി ഗവ: യു.പി.യില്‍ നിര്‍വ്വഹിച്ചു. പ്രധാനാദ്ധ്യാപിക പി. രജനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസി. മുഹമ്മദ് കക്കട്ടില്‍, ബ്ലോക്ക് അംഗം എന്‍.കെ.ലീല, വാര്‍ഡ് അംഗം സി.പി.സജിത, കൃഷി ഓഫിസര്‍ അനുഷ്‌ക്ക പ്രദീപ്, കുന്നുമ്മല്‍ എഡിഎ കെ.ഇ.നൗഷാദ് മുതലായവര്‍ പ്രസംഗിച്ചു.
ഹരിതാകര്‍മ സേനാംഗങ്ങായ എം.വി. നയന, പി.ജാനു എന്നിവരെ ആദരിച്ചു. പരിസ്ഥിതി കണ്‍വീനര്‍ ദിവ്യ നേതൃത്വം നല്‍കി.
വില്യാപ്പള്ളി: എം.ജെ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഎച്ച്എസ് വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം പരിസ്ഥിതി ദിനം ആചരിച്ചു. സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ അസീസ് സ്‌കൂള്‍ ക്യാമ്പസില്‍ മുള തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍എസ്എസ് ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഉബൈദ് പരിസ്ഥിതി ദിന സന്ദേശം കൈമാറി. സീനിയര്‍ ടീച്ചര്‍ റീജ കെ വി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പിന്‍സിപ്പല്‍ ഷെരീഫ് എന്‍എസ്എസ് പിഒ നുസൈബ, ശിഹാബ്, നിബില, വളണ്ടിയര്‍ ലീഡര്‍ നിവേദ്യ തുടങ്ങിയവര്‍ സംസാരിച്ചു.
വള്ളിയാട്: ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ വള്ളിയാട് എംഎല്‍പി സ്‌കൂളില്‍ നടപ്പിലാക്കുന്ന തനത് പദ്ധതിയായ വിദ്യാലയ മുറ്റത്തൊരു ഫലവൃക്ഷ പൂന്തോപ്പിലേക്ക് ആദ്യത്തെ ഫലവൃക്ഷത്തൈ (വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി ജാക് ഫ്രൂട്ട്) അധ്യാപക ദമ്പതികളായ മുഹമ്മദ് ഫാരിസ് വി (വള്ളിയാട് യുപി സ്‌കൂള്‍), എച്ച്എം ജസ്‌ന എ.ആര്‍ (വള്ളിയാട് എംഎല്‍പി സ്‌കൂള്‍) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഓര്‍ക്കാട്ടേരി: കെകെഎം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍എസ്എസ് വളണ്ടിയേഴ്‌സ് പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ഫലവൃക്ഷതൈ നടീല്‍ കര്‍മം പഞ്ചായത്ത് പ്രസിഡണ്ട് ടി. പി മിനിക ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജി രതീഷ്, കൃഷി ഓഫീസര്‍ പി.സൗമ്യ, കൃഷി അസിസ്റ്റന്റ് ഷീജ, രാജന്‍ തുടങ്ങിയവര്‍ ഫലവൃക്ഷ തൈകള്‍ സ്‌കൂളില്‍ നട്ടു. പരിസ്ഥിതി ദിന സന്ദേശ റാലി എടച്ചേരി പോലീസ് എസ്എച്ച്ഒ ടി.കെ.ഷിജു ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പാള്‍ എന്‍ വി സീമ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി ജ്യോതി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ എന്‍എസ്എസ് വളണ്ടിയേഴ്‌സ് കവലകളിലും വിദ്യാലയത്തിലും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയര്‍ത്തുന്ന ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീശന്‍ കുട്ടികള്‍ക്ക് നിയമ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. എന്‍എസ്എസ് വളണ്ടിയര്‍ വി കെ അനുഷ്‌ക പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. കല്പകം 2025 എന്ന എന്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ എന്‍എസ്എസ് വളണ്ടിയര്‍മാരും സ്വന്തം വീട്ടില്‍ ഓരോ തെങ്ങിന്‍ തൈ നട്ടു.
ചേരാപുരം: പരിസ്ഥിതി ദിനത്തിന്റെ വേളം പഞ്ചായത്ത് തല ഉദ്ഘാടനം ചേരാപുരം ഗവ. എല്‍പി സ്‌കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നടുകയും വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്ത യോഗത്തില്‍ ഹരിത സേനാംഗം ബവിതയെ ആദരിക്കുകയും ചെയ്തു. കൃഷി ഓഫീസര്‍ അനുഷ പരിസ്ഥിതി ദിന സന്ദേശം കൈമാറി. മെമ്പര്‍ ഇ.പി സലീം അധ്യക്ഷത വഹിച്ച യോഗത്തില്‍ മെമ്പര്‍മാരായ ബീന.കെ, അനീഷ.കെ, ഫാത്തിമ സി.പി., അസി. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വിനേഷ്, സ്റ്റാഫ് സെക്രട്ടറി കെ.ലജീത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പിടിഎ പ്രസിഡന്റ് അജയകുമാര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ പ്രകാശന്‍ നന്ദിയും പറഞ്ഞു.
വടകര: വടകര എസ്ജിഎംഎസ്ബി സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. പ്രകൃതിയെ സംരക്ഷിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ പ്രോത്സാഹനമാകാനും മുന്നിലുണ്ടായ വടകര നഗരസഭ ഒന്‍പതാം വാര്‍ഡ് ഹരിത സേനാംഗങ്ങളായ സന്ധ്യ, ജിഷ, ഷബിജ, ജിനിഷ എന്നിവരുടെ മാതൃകാപരമായ ഇടപെടലിനാണ് ആദരവ്. പ്രാധാധ്യാപിക കെ.ശ്രീജ, എ.ഉമേഷ് കുമാര്‍, കെ.കെ ബിന്ദു, കെ.നിഷ, ബി.ശാലിനി, സി.നിജിന്‍, പി.എന്‍ അര്‍ജുന്‍, കെ.ബിനു, ആഷ്‌വിന്‍ ദേവ്, ആര്യവ് ശ്രീജിത്ത്, നിഹാല്‍ ദേവ്, ധാര്‍മ്മിക് എന്നിവര്‍ നേതൃത്വം നല്‍കി.
വൈക്കിലശ്ശേരി: കെഎസ്എസ്പിയു കുരിക്കിലാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൈക്കിലശ്ശേരി യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. കെഎസ്എസ്പിയു യൂണിറ്റ് പ്രസിഡന്റ് എംസി ബാലകൃഷ്ണന്‍, വൈക്കിലശ്ശേരി യുപി സ്‌കൂള്‍ സീനിയര്‍ അധ്യാപിക ആയിഷ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. ബാലകൃഷ്ണന്‍, അരുണിമ, സുരേന്ദ്രന്‍, എസ്.രാധാകൃഷ്ണന്‍, അനൂപ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സെക്രട്ടറി പി.സുരേഷ് സ്വാഗതവും അഷ്‌കര്‍ നന്ദിയും പറഞ്ഞു. മരം സംരക്ഷിച്ചു കൊള്ളാമെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞ എടുത്തു.
ഓര്‍ക്കാട്ടേരി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഓര്‍ക്കാട്ടേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്യത്തില്‍ ഓര്‍ക്കാട്ടേരി ഗവ. ഹോസ്പിറ്റലില്‍ വൃക്ഷത്തൈകള്‍ നട്ട് കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് കുനിയില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജന. സെക്രട്ടറി കെ.കെ നവാസ് അധ്യക്ഷത വഹിച്ചു. ഡോക്ട്ടര്‍ മിഥുന്‍, യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് ലിജീഷ് പുതിയടത്ത്, യൂത്ത് വിംഗ് യൂണിറ്റ് ട്രഷറര്‍ അമീര്‍ വളപ്പില്‍, അനൂപ് വെജിറ്റബില്‍, അനൂപ്, ധന്യ സിസ്റ്റര്‍, ഉഷ എന്നിവര്‍ സംബന്ധിച്ചു.
വടകര: പരിസ്ഥിതി ദിനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയങ്കണത്തില്‍ ചെയര്‍മാന്‍ രമേശന്‍ പാലേരി വൃക്ഷത്തൈ നട്ടു. സംസ്ഥാനത്തെ എല്ലാ വര്‍ക്ക് സൈറ്റിലും ഓഫീസുകളിലും ഉപസ്ഥാപനങ്ങളിലും ‘പ്ലാസ്റ്റിക് മലിനീകരണത്തെ തോല്പിക്കുക’ എന്ന ആശയം മുന്‍നിര്‍ത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു.
വടകര: ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. വടകര പുതുപ്പണം 35ാം വാര്‍ഡില്‍ നടന്ന പരിപാടി പ്ലാവിന്‍ തൈ നട്ടുകൊണ്ട് ജില്ലാ പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ പരിസ്ഥിതി ദിന പരിപാടി ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ദിലീപ്, ജില്ലാ സെക്രട്ടറിയും മുനിസിപ്പല്‍ കൗണ്‍സിലറുമായ പി.കെ സിന്ധു, മണ്ഡലം ജനറല്‍ സെക്രട്ടറി ശൈനേഷ്, ശാന്ത.പി, ശിവരാമന്‍ ടി.എ, പ്രദീപന്‍ എ.കെ എന്നിവര്‍ പങ്കെടുത്തു.
വടകര: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വടകര എംയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മാണം, കഥാരചന മത്സരം, ഉപന്യാസ രചന മത്സരം, കൊളാഷ് നിര്‍മാണം എന്നിവ സംഘടിപ്പിച്ചു. സ്‌കൂള്‍ വളപ്പില്‍ പ്രധാന അധ്യാപകന്‍ എന്‍.പി അഷ്‌റഫ് വൃക്ഷത്തൈ നട്ടു. എസ്ആര്‍ജി കണ്‍വീനര്‍ ഷര്‍മിനാസ്, സ്റ്റാഫ് സെക്രട്ടറി അഷ്‌റഫ് കൊളേരിക്കണ്ടി, ഷഹീന ടി.പി, ഷംസീറ.സി, സീനത്ത് വി.പി, നവ്യാ പവിത്രന്‍, സൗമ്യ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ എക്കോ ക്ലബ്, സ്‌കൗട്ട്, ഗൈഡ്, ജെആര്‍സി കാഡറ്റുകള്‍ എന്നിവര്‍ പങ്കാളികളായി.
വില്യാപ്പള്ളി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ ഒരു തരത്തിലുമുള്ള സന്ധിയുമില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ലൈബ്രറി കൗണ്‍സില്‍ വില്യാപ്പള്ളി മേഖല സെക്രട്ടറിയുമായ കെ.വിജയന്‍ പറഞ്ഞു. കെഎസ്എസ്പിയു വില്യാപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ തിരുമന സ്‌കൂളുമായി ചേര്‍ന്ന് നടത്തിയ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന പെന്‍ഷനറായ ഗോവിന്ദന്‍ നമ്പ്യാര്‍ സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു. തോടന്നൂര്‍ ബ്‌ളോക്ക് സാംസ്‌കാരിക വേദി കണ്‍വീനര്‍ കോച്ചേരി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി.പി ബാലകൃഷ്ണന്‍, കെ.മുഹമ്മദ്, പുത്തൂര്‍ പത്മനാഭന്‍, കെ.അശോകന്‍, എന്‍.ആര്‍ ഓമന, വിദ്യാര്‍ഥിയായ ഹാര്‍ദിത്ത്, എടത്തില്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.പി മനോജ് സ്വാഗതവും കെഎസ്എസ്പിയു വില്യാപ്പള്ളി യൂണിറ്റ് സെക്രട്ടറി പി.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
നാദാപുരം: ലോക പരിസ്ഥിതി ദിനത്തില്‍ ‘ഗ്രീന്‍ വൈബ്’ എന്ന പേരില്‍ വേറിട്ട പദ്ധതിയുമായി നാദാപുരം അര്‍ബന്‍ ബാങ്ക്. മേഖലയിലെ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹരിത സേനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കല്ലാച്ചി ഗവ. യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം.കെ അഷ്‌റഫ് നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ കെ.എന്‍ അബ്ദുറഷീദ് അധ്യക്ഷനായി. നാദാപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സനൂപ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.രവി, ബാങ്ക് അക്കൗണ്ടന്റ് സി.പി ശ്രീജിത്ത്, വിദ്യാര്‍ഥി പ്രതിനിധി ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.
മണിയൂര്‍: ലോക പരിസ്ഥിതി ദിന പരിപാടിയുടെ ഭാഗമായി കെ.പി ഷാജി ഗ്രന്ഥാലയം വെട്ടില്‍ പീടികയുടെ നേതൃത്വത്തില്‍ കുറുന്തോടി എംഎല്‍പി സ്‌കൂളില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് മണിയൂര്‍ ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശശിധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് വി.കെ കരുണാകരന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക പ്രസീന മാനേജര്‍ കെ.ചന്ദ്രിക, ഇ.സി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ പ്രദീപന്‍ സ്വാഗതവും വി.കെ റീബ നന്ദിയും പറഞ്ഞു.
പയ്യോളി: ലോക പരിസ്ഥിതി ദിനത്തില്‍ മുന്‍സിപ്പാലിറ്റിയില്‍ വാര്‍ഡുകളില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി തച്ചന്‍കുന്ന് ടൗണില്‍ പരിസ്ഥിതി ബോധവല്‍ക്കരണവും തൈകള്‍ നടുകയും ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകനും പാലിയേറ്റീവ് പ്രവര്‍ത്തകനുമായ കെ.കെ കടത്തനാട് തൈ നട്ട് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികള്‍ വാര്‍ഡുകളില്‍ ശുചീകരണം നടത്തി. അബ്ദുറഹിമാന്‍ കൊയക്കോട്ട്, കാര്യാട്ട് നാരായണന്‍, ഗോപി തൈക്കണ്ടി, തോട്ടത്തില്‍ നാരായണന്‍, കെ.പി രാമകൃഷ്ണന്‍, സജിനി കാരടി പറമ്പത്ത്, ബാബു മംഗലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. മല്ലിക മംഗലശ്ശേരി സ്വാഗതവും ശോഭ എകരത്ത് നന്ദിയും പറഞ്ഞു.
ഓര്‍ക്കാട്ടേരി: പരിസ്ഥിതി ദിനത്തില്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കുഞ്ഞുകൈകളാല്‍ വൃക്ഷ കട്ടൗട്ടുകള്‍ നിര്‍മിച്ചു ഓര്‍ക്കാട്ടേരി എല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പരിസ്ഥിതി ദിനം ആചരിച്ചു. ‘എന്റെ മരം എന്റെ കൈകളാല്‍’ എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൃക്ഷരൂപങ്ങള്‍ വെട്ടിയെടുത്തും അതിന് മനോഹരമായ നിറങ്ങള്‍ നല്‍കിയും വിദ്യാര്‍ഥികള്‍ അവരവരുടെ വൃക്ഷങ്ങളെ മനോഹരമാക്കി. രാവിലെ സ്‌കൂളില്‍ ചേര്‍ന്ന അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് സി.കെ റീന കുട്ടികള്‍ക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വടകര: കടത്തനാട് റെസിഡന്‍സ് അസോസിയേഷന്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. ട്രെയിനിങ് സ്‌കൂള്‍ റോഡിനു ഇരുവശവും തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ചു. പ്രസിഡന്റ് വി.ടി സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വീടുകളില്ലേക്കുള്ള ഫലവൃക്ഷ തൈകള്‍ സെക്രട്ടറി പി.കെ അജിത് കുമാര്‍ വിതരണം ചെയ്തു. ബിജു.പി, വിനോദ്.കെ, അപ്‌സര ഷാജി, ചന്ദ്രമതി ദാസന്‍, ടി.അബ്ദുല്‍ ഗഫൂര്‍, പി.നീരജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വടകര: വടകര എംയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമും വടകര റെയില്‍വേ സ്റ്റേഷനും സംയുക്തമായി പരിസ്ഥിതി ദിനത്തില്‍ സ്റ്റേഷനിലും പരിസരത്തും വൃക്ഷത്തൈ നടല്‍ പരിസ്ഥിതി ദിന ബോധവല്‍ക്കരണം, ശുചീകരണം എന്നിവ നടത്തി. വടകര റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ മനീഷ് അധ്യക്ഷതയില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വടകര റെയില്‍വേ സ്റ്റേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിപിന്‍, മുഹമ്മദ് ഷാനൂദ്, ബിജിന.ഒ, റഹീം ടി.പി, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, എന്‍എസ്എസ് വളണ്ടിയേഴ്‌സ്, റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രോഗ്രാമില്‍ പങ്കെടുത്ത കുട്ടിക്കുള്ള സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വിതരണം നടത്തി.
തോടന്നൂര്‍: കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം ഫലവൃക്ഷത്തൈ നട്ട് തോടന്നൂര്‍ യുപി സ്‌കൂളില്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഹാജറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഡി.പ്രജീഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ സജിത്ത് സി.ആര്‍, കൃഷി ഓഫീസര്‍ അഞ്ജലി.പി, കൃഷി അസിസ്റ്റന്റ് രൂപ എം.എം, വാര്‍ഡ് മെമ്പര്‍ സബിത മണക്കുനി എന്നിവര്‍ സംസാരിച്ചു.