ഓര്‍ക്കാട്ടേരി: ഒയിസ്‌ക ഇന്റര്‍നാഷണല്‍ ഓര്‍ക്കാട്ടേരി ചാപ്റ്റിന്റെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി പി.കെ മെമ്മോറിയല്‍
യു.പി സ്‌കൂളിലും മാഹി കേന്ദ്രിയ വിദ്യാലയത്തിലും ശലഭോദ്യാനം നിര്‍മ്മിച്ചു. ഓര്‍ക്കാട്ടേരിയില്‍ നടന്ന ചടങ്ങില്‍ ചാപ്റ്റര്‍ പ്രസിഡന്റ് മധുമോഹനന്‍ കെ.കെ യുടെ അധ്യക്ഷതയില്‍ ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. നളിനാക്ഷന്‍ പി.കെ, കെ.സുനില്‍കുമാര്‍, അബ്ദുള്‍ മജീദ്, സീന ടീച്ചര്‍, തില്ലേരി ഗോവിന്ദന്‍, എം
ആര്‍ വിജയന്‍, പവിത്ര രാജ് എന്നിവര്‍ സംസാരിച്ചു. മാഹി കേന്ദ്രീയ വിദ്യാലയത്തില്‍ പ്രിന്‍സിപ്പള്‍ ഗിനിഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഒയിസ്‌ക സൗത്ത് ഇന്ത്യ ചാപ്റ്റര്‍ പൊജക്ട് കോര്‍ഡിനേറ്റര്‍ നളിനാക്ഷന്‍ പി.കെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശ കൃഷ്ണന്‍ നായര്‍ സംസാരിച്ചു.

