വടകര: വടകര നഗരസഭയില്‍ ഹരിതകേരളം മിഷന്റെ ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ പദ്ധതിയുടെ
ഭാഗമായി ‘മടങ്ങാം മഷിപ്പേനയിലേക്ക്’ ക്യാമ്പയിന് തുടക്കമായി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം മേപ്പയില്‍ എസ് ബി സ്‌കൂളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി കെ സതീശന്‍ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി.ടി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ എന്‍ കെ പ്രഭാകരന്‍, റീഷ്ബരാജ്, ലീബ, ഹെഡ്മാസ്റ്റര്‍ സജേഷ്,
ടിവി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. പിടിഎ ഭാരവാഹികള്‍, ഹരിത കേരളം മിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മഷിപ്പേന വിതരണവും നടന്നു. നഗരസഭയിലെ മുഴുവന്‍ യുപി, ഹൈസ്‌കൂള്‍ വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകള്‍ക്ക് പകരം ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന മഷിപ്പേനയിലൂടെ മാലിന്യത്തിന്റെ അളവ് കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.