കൊയിലാണ്ടി: പൂക്കാട് നടത്തിയ വാഹന പരിശോധനയില്‍
52 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ എക്‌സൈസ് പിടികൂടി. അത്തോളി റമീസ് മന്‍സില്‍ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് 26), ചേമഞ്ചേരി പുത്തന്‍ പുരയില്‍ ഹാഷിദ് (34) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അമല്‍ ജോസഫും പാര്‍ട്ടിയും ചേര്‍ന്നാണ് എംഡിഎംഎ സഹിതം ഇവരെ പിടികൂടിയത്. കെഎല്‍ 07 ബിഎന്‍ 3399 നമ്പര്‍ ഹോണ്ട സിറ്റി കാറില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.
പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പി.സി.ബാബു, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി.കെ.ശ്രീജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.എം.വിവേക്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.കെ.അഖില, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
-സുധീര്‍ കൊരയങ്ങാട്


-സുധീര്‍ കൊരയങ്ങാട്