Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആയഞ്ചേരിയിലെ വെള്ളക്കെട്ട്: ഭരണ സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് എല്‍ഡിഎഫ്

June 4, 2025
in പ്രാദേശികം
A A
ആയഞ്ചേരിയിലെ വെള്ളക്കെട്ട്:  ഭരണ സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് എല്‍ഡിഎഫ്
Share on FacebookShare on Twitter

കടമേരി: അശാസ്ത്രീയമായ റോഡ് നിര്‍മാണത്തിന്റെ ഫലമായി പഞ്ചായത്ത് ഓഫീസിനു മുന്നിലെ പിഡബ്ല്യുഡി റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥക്ക് രണ്ടാഴ്ച കഴിഞ്ഞിട്ടും പരിഹാരം കാണാത്ത സാഹചര്യത്തില്‍  ഭരണ സമിതിയുടെ
പ്രത്യേകയോഗം വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടത്പക്ഷ മെമ്പര്‍മാര്‍ പ്രസിഡന്റിന് കത്ത് നല്‍കി.
കടമേരി റോഡില്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ മഴ തുടങ്ങിയത് മുതല്‍ വെള്ളക്കെട്ടാണ്. വാഹന ഗതാഗതം തടസ്സപ്പെടുന്നു. ഇരുചക്ര വാഹനങ്ങളില്‍ പോവുന്നവര്‍ വെള്ളത്തില്‍ വീണ് അപകടം പറ്റുന്നത് പതിവാകുന്നു. വാഹനങ്ങള്‍ക്ക് കേടുപാടു സംഭവിച്ച് സാമ്പത്തിക നഷ്ടമുണ്ടാവുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു പരിഹാരവും കാണാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എല്‍ഡിഎഫ് മെമ്പര്‍മാര്‍ കുറ്റപ്പെടുത്തി.
പഞ്ചായത്ത് രാജ് നിയമം 161 ല്‍ 1 (എ) വകുപ്പ് പ്രകാരം ഭരണസമിതി അംഗങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം ആവശ്യപ്പെട്ടാല്‍ പ്രത്യേക ഭരണ സമിതി യോഗം വിളിച്ച് ചേര്‍ക്കണമെന്ന നിയമപ്രകാരമാണ് എല്‍ഡിഎഫ് മെമ്പര്‍മാര്‍ കത്ത് നല്‍കിയത്.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി.കുഞ്ഞിരാമന്‍, മെമ്പര്‍മാരായ ശ്രീലത എന്‍ പി, സുധസുരേഷ്, പ്രബിത അണിയോത്ത്, ടി.സജിത്ത്, പി രവീന്ദ്രന്‍, ലിസ പുനയംകോട്ട് എന്നിവരാണ് നോട്ടിസ് നല്‍കിയത്.

RECOMMENDED NEWS

ബഹ്‌റൈന്‍ ഓര്‍മത്തണല്‍ കുടുംബ സംഗമവും സുവനീര്‍ പ്രകാശനവും 22ന്

ബഹ്‌റൈന്‍ ഓര്‍മത്തണല്‍ കുടുംബ സംഗമവും സുവനീര്‍ പ്രകാശനവും 22ന്

4 months ago
വടകരോത്സവം പൂത്തുലയുന്നു; ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഗമഭൂമിയായി ഓര്‍ക്കാട്ടേരി

വടകരോത്സവം പൂത്തുലയുന്നു; ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഗമഭൂമിയായി ഓര്‍ക്കാട്ടേരി

3 weeks ago
ജുഡീഷ്യറിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ബിജെപി ഗൂഢ ശ്രമം നടത്തുന്നു: ഐ.മൂസ

ജുഡീഷ്യറിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ബിജെപി ഗൂഢ ശ്രമം നടത്തുന്നു: ഐ.മൂസ

1 month ago
മൂന്ന് ഡിഗ്രി വരെ ചൂട് കൂടിയേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

മൂ​ന്നു ഡി​ഗ്രി വ​രെ ചൂ​ടു കൂ​ടും; ആ​റു ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal