കല്ലാച്ചി: കക്കട്ടില്‍ ദുര്‍ഗ പ്രസ് ഉടമയും പാറയില്‍ ശ്രീ പരദേവത ശിവ ക്ഷേത്രം പ്രസിഡണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ
വരിക്കോളിയിലെ ചെറിയ പൊന്നങ്കോട്ട് വിജയന്‍ (66) അന്തരിച്ചു. അച്ഛന്‍: കുന്നുമ്മല്‍ ഭഗവതി ക്ഷേത്രം മുന്‍ഗുരുസ്വാമി പരേതനായ പത്മനാഭന്‍ അടിയോടി. അമ്മ: കാര്‍ത്യായനി അമ്മ. ഭാര്യ: ഗിരിജ പൊന്നങ്കോട് (മുന്‍ നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍, ആര്‍ഡി ഏജന്റ്). മക്കള്‍: രാകേന്ദു (ബാംഗ്ലൂര്‍), വൈശാഖ് (അബുദാബി). മരുമക്കള്‍: അശ്വിനി (കക്കട്ടില്‍), അജിന (ബാലുശ്ശേരി). സഹോദരങ്ങള്‍: മണികണ്ഠന്‍, ബീന, ഭവാനി, വിനയന്‍. സംസ്‌കാരം ഇന്ന് (ബുധന്‍) രാത്രി ഒമ്പത് മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം ശനിയാഴ്ച.

