ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വന്‍ തോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 300
പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 4302 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണ്.
നിലവില്‍ 1373 കോവിഡ് രോഗികളാണ് കേരളത്തിലുള്ളത്. ഒന്‍പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗവ്യാപനം
കണക്കിലെടുത്ത് സംസ്ഥാന ആരോഗ്യവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അടിയന്തര സജ്ജീകരണങ്ങള്‍ ഒരുക്കണം, നിരീക്ഷണം ശക്തമാക്കണം, ചികിത്സാ പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കണം, എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും മോക്ക് ഡ്രില്‍ നടത്തണം, പുതുക്കിയ എബിസി മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ ആശുപത്രികളും കര്‍ശനമായി പാലിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മോക്ക് ഡ്രില്ലുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍
ആശുപത്രികള്‍ക്ക് ഗൂഗിള്‍ ഫോമും നല്‍കി. പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇതിനായി ജില്ലാ തലത്തില്‍ ആര്‍ടിപിസിആര്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. പ്രായമായവര്‍,
ഗര്‍ഭിണികള്‍, വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരുള്‍പ്പെടെ ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. രോഗികള്‍, കൂട്ടിരിപ്പുകാര്‍, ആശുപത്രി ജീവനക്കാര്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ പനി പോലുള്ള ലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ എപ്പോഴും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു

നിലവില്‍ 1373 കോവിഡ് രോഗികളാണ് കേരളത്തിലുള്ളത്. ഒന്‍പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗവ്യാപനം


