Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നടക്കുതാഴ-ചോറോട് കനാലില്‍ മീനുകള്‍ ചത്തു പൊന്തിയത് ആശങ്ക പരത്തി; വെള്ളം പരിശോധനക്കയച്ചു

June 4, 2025
in പ്രാദേശികം
A A
നടക്കുതാഴ-ചോറോട് കനാലില്‍ മീനുകള്‍ ചത്തു പൊന്തിയത് ആശങ്ക പരത്തി; വെള്ളം പരിശോധനക്കയച്ചു
Share on FacebookShare on Twitter

വടകര: നടക്കുതാഴ-ചോറോട് കനാലില്‍ വൈക്കിലശ്ശേരി ഇല്ലത്ത് താഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസം മീനുകള്‍ ചത്ത് പൊന്തിയത് ആശങ്ക പരത്തി. കനാലിലെ വെള്ളം നിറം മാറി കറുത്തിരുന്നു. ഇന്നലെ കാലത്ത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍ സ്ഥലത്തെത്തി. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.നാരായണന്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ഷീബ കെ.ടി.കെ, ഗ്രാമപഞ്ചായത്ത് എച്ച്‌ഐ ലീന്‍ഷി, ജെഎച്ച് ഐ രാമചന്ദ്രന്‍, നാട്ടുകാരായ എ.എം രാജീവന്‍, ഏ.കെ വിജയന്‍, കെ.രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് നടക്കുതാഴ മുതല്‍ ഇല്ലത്ത് താഴ വരെ പരിശോധന നടത്തി. നാളോം വയല്‍ മുതല്‍ വെള്ളത്തിന് കറുപ്പ് നിറമാണുള്ളത്. ആരോഗ്യ വകുപ്പ് അധികൃതര്‍ വെള്ളം ശേഖരിച്ച് പരിശോധനക്ക് അയച്ചു. കനാലിലെ വെള്ളത്തില്‍ മാലിന്യമോ രാസവസ്തുക്കളോ ചേര്‍ന്നിട്ടുണ്ടോ എന്ന് ജനങ്ങള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍ സ്ഥലത്തെത്തി കനാലിലെ വെള്ളo സാമ്പിള്‍ എടുത്തു പരിശോധനക്കയച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.മധുസൂദനന്‍, പഞ്ചായത്തംഗം പ്രസാദ് വിലങ്ങില്‍ നാട്ടുകാരായ കെ.രാജീവന്‍, ശശി ഡ്രീംസ് എന്നിവരും ഉണ്ടായിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ ജനങ്ങളെ അറിയിക്കുമെന്നും പരിഹാര നടപടികള്‍ ആരംഭിക്കുമെന്നും മണലില്‍ മോഹന്‍, പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചദ്രശേഖരന്‍ എന്നിവര്‍ പറഞ്ഞു.

RECOMMENDED NEWS

കല്ലാച്ചി കാര്യാടന്റവിട ഹഫ്‌സിന അന്തരിച്ചു

4 months ago
ഒപ്പരം അഖിലേന്ത്യാ വോളിയില്‍ ഇന്ന് ഫൈനല്‍; വനിതാകലാശപ്പോരിന് ഇന്‍കം ടാക്‌സും സിആര്‍പിഎഫും

ഒപ്പരം അഖിലേന്ത്യാ വോളിയില്‍ ഇന്ന് ഫൈനല്‍; വനിതാകലാശപ്പോരിന് ഇന്‍കം ടാക്‌സും സിആര്‍പിഎഫും

1 month ago
അക്ഷരനിര്‍ഝരി പരമ്പര: ‘അക്കര്‍മാശി’യെ കുറിച്ച് പ്രഭാഷണം നടത്തി

അക്ഷരനിര്‍ഝരി പരമ്പര: ‘അക്കര്‍മാശി’യെ കുറിച്ച് പ്രഭാഷണം നടത്തി

3 months ago
പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal