Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

അണിയറയില്‍ കോണ്‍ഗ്രസും ബിജെപിയും സഖ്യത്തിലെന്ന്; ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി

June 4, 2025
in ദേശീയം
A A
അണിയറയില്‍ കോണ്‍ഗ്രസും ബിജെപിയും സഖ്യത്തിലെന്ന്; ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി
Share on FacebookShare on Twitter

ന്യൂ​ഡ​ൽ​ഹി:  ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. അണിയറയില്‍ യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും മോദിക്ക് രാഷ്ട്രീയ ഗുണം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി പറയൂവെന്നും പാര്‍ട്ടി വക്താവ് അനുരാഗ് ദണ്ഡ  പറഞ്ഞു. ഗാന്ധി കുടുംബത്തെ ജയിലില്‍ പോകുന്നതില്‍ നിന്നു മോദി രക്ഷിക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമില്ല – അദ്ദേഹം എക്‌സില്‍ കുറിച്ചു. ബിഹാര്‍ അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം.

ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കണമെങ്കില്‍ അണിയറയിലെ ഈ സഖ്യം നാം അവസാനിപ്പിക്കണമെന്നും അദ്ദേഹം കുറിച്ചു. രാഹുല്‍ ഗാന്ധിയും മോദിയും പൊതുവേദികളില്‍ പ്രതിയോഗികളായി പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി പരസ്പരം ജാമ്യം നില്‍ക്കുകയാണ് ഇരുവരും എന്നതാണ് യഥാര്‍ഥ സത്യം. കോണ്‍ഗ്രസിന്റെ ദുര്‍ബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നു. അതുപോലെ ബിജെപി ഭരണം, കോണ്‍ഗ്രസിന്റെ അഴിമതികളെ ഒളിപ്പിച്ചു നിര്‍ത്തുന്നു – അനുരാഗ് ദണ്ഡ  പ്രസ്താവനയില്‍ കുറിച്ചു.

RECOMMENDED NEWS

ചെണ്ടവാദ്യ പഠനം തുടങ്ങി; പരിശീലനത്തിന് ഇരുപതോളം കുട്ടികള്‍

ചെണ്ടവാദ്യ പഠനം തുടങ്ങി; പരിശീലനത്തിന് ഇരുപതോളം കുട്ടികള്‍

4 months ago
സിപിഎം നേതൃത്വത്തിനു തലവേദന തന്നെ; വടകര മേഖലയില്‍ വീണ്ടും പ്രകടനം

സിപിഎം നേതൃത്വത്തിനു തലവേദന തന്നെ; വടകര മേഖലയില്‍ വീണ്ടും പ്രകടനം

4 months ago
ഇരിങ്ങലില്‍ ജില്ലാതല വോളി നൈറ്റ് ചൊവ്വാഴ്ച തുടങ്ങും; ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍

ഇരിങ്ങലില്‍ ജില്ലാതല വോളി നൈറ്റ് ചൊവ്വാഴ്ച തുടങ്ങും; ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍

3 months ago
രയരോത്ത് ക്ഷേത്രത്തില്‍ തിറമഹോത്സവം കൊടിയേറി

രയരോത്ത് ക്ഷേത്രത്തില്‍ തിറമഹോത്സവം കൊടിയേറി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal