Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

ഐപിഎൽ വിജയാ‌​ഘോഷം: ബം​ഗളൂരുവിൽ തിക്കിലും തിരക്കിലും 11 മരണം

June 4, 2025
in കായികം, ദേശീയം
A A
ഐപിഎൽ വിജയാ‌​ഘോഷം: ബം​ഗളൂരുവിൽ തിക്കിലും തിരക്കിലും 11 മരണം
Share on FacebookShare on Twitter

ബം​ഗളൂരു: ഐപിഎൽ വിജയാ‌​ഘോഷത്തിനിടെ ബം​ഗളൂരുവിൽ തിക്കലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. ഇന്നലെ നടന്ന ഐപിഎൽ ഫെെനൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിനുണ്ടായ തകർപ്പൻ വിജയത്തിന്റെ ആഘോഷത്തിലാണ് തിക്കിലും തിരക്കിലും മരണം സംഭവിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.  ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആഘോഷപരിപാടികൾ. ഇവിടേക്ക് കയറാൻ ആളുകളുടെ വലിയ തിരക്കാണുണ്ടായത്. മരിച്ചവരിൽ ഒരു കുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്.
സ്റ്റേഡിയത്തിലേക്ക് വലിയ ജനകൂട്ടമെത്തിയതോടെ പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. അപകടമുണ്ടായതോടെ വിധാൻസൗധയിലെ സർക്കാർ പരിപാടി വെട്ടിച്ചുരുക്കി ക്രിക്കറ്റ് താരങ്ങൾ മടങ്ങി. തുറന്ന ബസിൽ താരങ്ങളെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ‌ എത്തിക്കാനായിരുന്നു ആലോചന. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതു മാറ്റിവച്ചു.
വലിയ തിരക്കുണ്ടാകുമെന്നും തുറന്ന ബസിലെ ഷോ ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചിരുന്നു. എന്നാൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു.

RECOMMENDED NEWS

കാപ്പാട് ബീച്ചില്‍ വിരിയുന്നു ഓര്‍ക്കിഡ് വസന്തം

കാപ്പാട് ബീച്ചില്‍ വിരിയുന്നു ഓര്‍ക്കിഡ് വസന്തം

3 weeks ago
ഒഞ്ചിയം കെ.പി ശ്രീധരന്‍ അന്തരിച്ചു

ഒഞ്ചിയം കെ.പി ശ്രീധരന്‍ അന്തരിച്ചു

3 months ago

അഴിയൂരില്‍ യൂത്ത് ലീഗ് വാഹന ജാഥ നടത്തി

5 months ago
നടക്കുതാഴ കൊപ്ലിശ്ശേരി മീത്തല്‍ നാണു അന്തരിച്ചു

നടക്കുതാഴ കൊപ്ലിശ്ശേരി മീത്തല്‍ നാണു അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal