അരൂര്‍: ഡികെടിഎഫ് പുറമേരി മണ്ഡലം വൈസ് പ്രസിഡിന്റും
ഏറെ കാലം കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായിരുന്ന പെരുമുണ്ടച്ചേരി പിരകിന്‍കാട് കുന്നിലെ തിരുവാണ്ടി കുഞ്ഞിക്കണ്ണന്‍ നായരുടെ പത്താം ചരമ വാര്‍ഷിക ദിനാചരണം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബന്ധുക്കളും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
അനുസ്മരണ യോഗം ഡിസിസി മെമ്പര്‍
കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു. കണ്ടോത്ത് ശശി അധ്യക്ഷത വഹിച്ചു. എം.കെ.ഭാസ്‌കരന്‍, പി.എം.നാണു, പി.എം.ഷിജിത്ത്, പാറോള്ളതില്‍ അബ്ദുല്ല, കെ.പി.ശ്രീധരന്‍, റീത്ത കണ്ടോത്ത്, കോടി കണ്ടി പ്രദീഷ്, എം.അരവിന്ദാക്ഷന്‍, എം.കെ.ശശി, പി.കെ. രാധാകൃഷ്ണന്‍, കെ.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

അനുസ്മരണ യോഗം ഡിസിസി മെമ്പര്‍
