Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

June 3, 2025
in കേരളം
A A
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
Share on FacebookShare on Twitter

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരൂരില്‍ സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. വെള്ളല്ലൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. കുട്ടികളുമായി പോയ ബസ് റോഡില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് മറിയുകയായിരുന്നു.
25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ കൈ ബസിനടിയില്‍ കുടുങ്ങുകയായിരുന്നു. 23 കുട്ടികള്‍ക്ക് സാരമായ പ്രശ്‌നങ്ങളില്ല. അപകടം നടന്നതിന് പിന്നാലെ നാട്ടുകാരടക്കം ചേര്‍ന്നാണ് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്. എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. റോഡിന് വീതികുറഞ്ഞ ഭാഗമാണെന്നും നനവുണ്ടായിരുന്നുവെന്നും നഗരൂര്‍ പഞ്ചായത്തംഗം എം.രഘു പറഞ്ഞു. മഴ കാരണം റോഡിലെ ചെളിയില്‍ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണമെന്നും റോഡിലെ പ്രശ്‌നം പരിഹരിക്കുമെന്നും രഘു വ്യക്തമാക്കി.

RECOMMENDED NEWS

കല്ലേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍

കല്ലേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍

4 months ago

വാണിമേലിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി നശിപ്പിച്ചു

5 months ago
നമിക്കണം ഊരാളുങ്കലിനെ; അടച്ചുപൂട്ടാന്‍ പോയ ഒരു സ്‌കൂളിന് രാജ്യാന്തര നിലവാരത്തില്‍ പുനര്‍ജന്മം

നമിക്കണം ഊരാളുങ്കലിനെ; അടച്ചുപൂട്ടാന്‍ പോയ ഒരു സ്‌കൂളിന് രാജ്യാന്തര നിലവാരത്തില്‍ പുനര്‍ജന്മം

3 months ago
വടകരയില്‍ നിര്‍ത്തിയ ട്രെയിനില്‍ വന്‍ ലഹരി വേട്ട; 8.2 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

വടകരയില്‍ നിര്‍ത്തിയ ട്രെയിനില്‍ വന്‍ ലഹരി വേട്ട; 8.2 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal