Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജൂണ്‍ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും

June 3, 2025
in പ്രാദേശികം
A A
ജൂണ്‍ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും
Share on FacebookShare on Twitter

കോഴിക്കോട്: ജൂണ്‍ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും. ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള ക്യാമ്പയിനുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ‘ആരോഗ്യം ആനന്ദം’ രണ്ടാംഘട്ട കാന്‍സര്‍ സ്‌ക്രീനിങ് പദ്ധതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ജില്ലാതല യോഗത്തിലാണ് തീരുമാനം.
വിദ്യാലയങ്ങള്‍ പുകയിലരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ‘യെല്ലോ ലൈന്‍ ക്യാമ്പയിന്‍’ എന്ന പേരില്‍ വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും അണിനിരത്തി മഞ്ഞവര കൊണ്ട് അതിരുകള്‍ രേഖപ്പെടുത്തും. ഈ ചുറ്റളവില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വിദ്യാലയങ്ങളിലും ജാഗ്രത സമിതികള്‍ രൂപീകരിക്കുക, വിദ്യാലയങ്ങളില്‍ നിയമപ്രകാരമുള്ള പുകവലിരഹിത ബോര്‍ഡുകള്‍ സ്ഥാപിക്കുക, പുകവലിവിരുദ്ധ പ്രതിജ്ഞെയടുക്കുക, അധ്യാപകര്‍ക്ക് പുകയിലക്കെതിരെ പരിശീലന ക്ലാസ് നല്‍കുക, എല്ലാ സ്‌കൂളിലും അതത് ഭാഗത്തെ നിയോഗിക്കപ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സന്ദര്‍ശനം നടത്തി ബോധവത്കരണ ക്ലാസുകള്‍ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും. പുകയിലക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരമ്പരാഗത തൊഴിലിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം, പരസ്യത്തിലൂടെയും പ്രദര്‍ശനത്തിലൂടെയുമുള്ള പുകയില ഉല്‍പന്നങ്ങളുടെ വിപണനം നിരോധിക്കല്‍, 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് തടയല്‍, വിദ്യാലയങ്ങള്‍ക്ക് സമീപം പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കല്‍ തുടങ്ങിയവ ക്യാമ്പയിനിന്റെ ഭാഗമായി നടത്തും. പുകയിലക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനിതശിശു വികസനം, തൊഴില്‍, പിഡബ്ല്യുഡി, പിആര്‍ഡി തുടങ്ങിയ വകുപ്പുകളുടെയും എന്‍എസ്എസ്, എന്‍സിസി, സിബിഎസ്ഇ ഐസിഎസ്‌സി ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, ഡി അഡിക്ഷന്‍ സെന്ററുകള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കമ്യൂണിറ്റി മെഡിസിന്‍ വകുപ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും തീരുമാനിച്ചു.
യോഗത്തില്‍ എഡിഎം ഇന്‍ചാര്‍ജ് പി.എന്‍ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി സജിത് കുമാര്‍, അഡീഷണല്‍ ഡിഎംഒ ഡോ. മനോജ് കുമാര്‍, ഹോമിയോ ഡിഎംഒ ഡോ. പി.സി കവിത, ഡിപിഎം ഡോ. പി.കെ ഷാജി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RECOMMENDED NEWS

അധ്യാപകര്‍ക്ക് ആദരവും സര്‍ട്ടിഫിക്കറ്റ് വിതരണവും

അധ്യാപകര്‍ക്ക് ആദരവും സര്‍ട്ടിഫിക്കറ്റ് വിതരണവും

4 months ago
റാന്തല്‍ തെളിഞ്ഞു; നാടിനു കുളിര്‍മയേകി കലാവിരുന്നും പുതുവത്സരവെടിക്കെട്ടും

റാന്തല്‍ തെളിഞ്ഞു; നാടിനു കുളിര്‍മയേകി കലാവിരുന്നും പുതുവത്സരവെടിക്കെട്ടും

5 months ago
ഇരുട്ടിന്റെ ആത്മാവ് വീണ്ടും അരങ്ങിലെത്തുന്നു

ഇരുട്ടിന്റെ ആത്മാവ് വീണ്ടും അരങ്ങിലെത്തുന്നു

4 days ago
ഇ.കെ ശശീന്ദ്രന്‍ ഓര്‍മയായിട്ട് 18 വര്‍ഷം; അനുസ്മരിച്ച് ആര്‍ജെഡി

ഇ.കെ ശശീന്ദ്രന്‍ ഓര്‍മയായിട്ട് 18 വര്‍ഷം; അനുസ്മരിച്ച് ആര്‍ജെഡി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal