അരൂര്‍: ചെങ്ങണംകോട്ട് ഗോവിന്ദന് നായര്‍ സ്മാരക അംഗന്‍വാടിയില്‍
പ്രവേശനോത്സവം അരങ്ങേറി. കളിചിരികളോടെ എത്തിയ കുട്ടികളെ ടീച്ചറും ആയയും ഉള്പെടെയുള്ളവര് വരവേറ്റു. വാര്‍ഡ് അംഗം പി.ശ്രീലത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.കെ.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. തോലേരി രാജന്, കെ.കെ.സ്നിഷിന്ലാല്, വര്‍ക്കര്‍ സീത എന്നിവര്‍ പ്രസംഗിച്ചു.
